KeralaLatest NewsNews

എൽജെഡിയിൽ ഭിന്നത രൂക്ഷമാകുന്നു: ശ്രേയാംസ് കുമാറിനെ മാറ്റണമെന്നാവശ്യപ്പെട്ട് നേതാക്കൾ

തിരുവനന്തപുരം: എൽജെഡിയിൽ അഭിപ്രായ ഭിന്നത രൂക്ഷമാകുന്നു. എൽജെഡി സംസ്ഥാന അധ്യക്ഷൻ എം.വി.ശ്രേയാംസ് കുമാറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തി. ഇക്കാര്യം ആവശ്യപ്പെട്ട് ദേശീയ ജനറൽ സെക്രട്ടറി വർഗീസ് ജോർജിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം നേതാക്കൾ പാർട്ടി അദ്ധ്യക്ഷൻ ശരദ് യാദവിനെ കണ്ടു. വൈകിട്ട് ശ്രേയാംസ് കുമാറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം പ്രശ്‌ന പരിഹാരം ഉണ്ടാക്കുമെന്നു ശരദ് യാദവ് വ്യക്തമാക്കി.

Read Also: ഇന്ത്യ-അഫ്ഗാന്‍ സൗഹൃദ പ്രതീകമായ സല്‍മ അണക്കെട്ടിന് നേരെ താലിബാന്റെ വെടിവെപ്പ്: മഹാദുരന്തമുണ്ടാകുമെന്ന് മുന്നറിയിപ്പ്

സംസ്ഥാന ജനറൽ സെക്രട്ടറി ഷെയ്ക്ക് പി.ഹാരിസ്, കെ.പി.മോഹനൻ എംഎൽഎ, മുൻ എംഎൽഎ സുരേന്ദ്രൻ പിള്ള എന്നിവരാണ് വർഗീസ് ജോർജിനൊപ്പം ഉണ്ടായിരുന്നത്. പാർട്ടിയിൽ എം.വി.ശ്രേയാംസ് കുമാറിന്റെ ഏകാധിപത്യമാണെന്നും കൂടിയാലോചനകൾ നടക്കുന്നില്ലെന്നുമാണ് നേതാക്കളുടെ ആരോപണം. തെരഞ്ഞെടുപ്പിൽ നേതൃത്വത്തിനു വീഴ്ച സംഭവിച്ചുവെന്നും തോൽവിയുടെ കാരണം പരിശോധിക്കാൻ പോലും തയാറായില്ലെന്നും ഉൾപ്പെടെ ഗുരുതര ആരോപണങ്ങളാണ് നേതാക്കൾ ഉന്നയിച്ചിരിക്കുന്നത്. പാർട്ടിക്ക് അർഹതയുള്ള മന്ത്രി സ്ഥാനം നേടിയെടുക്കുന്നതിൽ വീഴ്ചയുണ്ടായെന്നും നേതാക്കൾ ശരദ് യാദവിനെ അറിയിച്ചു.

Read Also: അവന്റെ കളി സെവാഗിനെ അനുസ്മരിപ്പിക്കുന്നു: മുത്തയ്യ മുരളീധരൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button