മലപ്പുറം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളുന്ന സർക്കാർ നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്ന് മുസ്ലീംലീഗ്. സര്‍ക്കാര്‍ ഭിന്നതയുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് ലീഗ് ആരോപിച്ചു. മുസ്ലീം സമുദായത്തിന്റെ ഉന്നമനത്തിനുള്ള ശുപാര്‍ശകളാണ് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ളത്. അത് പൂര്‍ണമായും നടപ്പാക്കണം. അതിന്റെ ഗുണഫലങ്ങള്‍ എല്ലാം മുസ്ലീം സമുദായത്തിന് ലഭിക്കേണ്ടതാണെന്നും പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ന്യൂനപക്ഷ അനുപാതത്തെ തുടർന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മറ്റ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായി മറ്റ് പദ്ധതികള്‍ നടപ്പാക്കുകയാണ് വേണ്ടതെന്നും ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ കൂട്ടിക്കുഴയ്ക്കുന്ന സമീപനം ശരിയല്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ന്യൂനപക്ഷ സ്കോളർഷിപ്പുകളിൽ സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് വ്യക്തമാക്കിയ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ നിലപാടിനെ തള്ളി കുഞ്ഞാലിക്കുട്ടി. പ്രതിപക്ഷ നേതാവിന്റെ പരാമർശം ചർച്ചയാക്കേണ്ടതില്ലെന്നായിരുന്നു ലീഗിന്റെ നിലപാട്.
Also Read:മിക്സച്ചർ തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ച സംഭവം: താലൂക്ക് ആശുപത്രി അധികൃതർക്കെതിരെ അച്ഛൻ
‘സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത് അനാവശ്യമായ ഭിന്നത ഉണ്ടാക്കുകയാണ്. പാലൊളി കമ്മീഷന്‍ തന്നെ ആവശ്യമില്ലാത്ത ഒന്നായിരുന്നു. നൂറ് ശതമാനം മുസ്ലീം സമുദായത്തിന് അര്‍ഹമായ വിഷയം ചര്‍ച്ചയ്ക്ക് വച്ച് പ്രശ്‌നമാക്കി. 80:20 എന്ന സമീപനമാണ് പ്രശ്‌നം രൂക്ഷമാക്കിയത്. സച്ചാര്‍ കമ്മിറ്റി നിര്‍ദേശങ്ങള്‍ മുസ്ലീം വിഭാഗത്തിന് വേണ്ടിയാണ് അത് നടപ്പാക്കണം, മറ്റ് സമുദായങ്ങള്‍ വേറെ പദ്ധതി രൂപീകരിക്കുന്നതില്‍ പ്രശ്‌നമില്ല. ഈ നിലപാട് സ്വീകരിക്കണമെന്നാണ് യുഡിഎഫിലും, മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിലും, സര്‍വകക്ഷിയോഗത്തിലും മുസ്ലീം ലീഗ് വ്യക്തമാക്കിയത്. മറ്റു സമുദായങ്ങള്‍ക്കായി വേറെ പദ്ധതി വേണം’, കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
Post Your Comments