CricketLatest NewsNewsSports

പാകിസ്ഥാനെതിരായ മത്സരത്തിൽ രണ്ട് താരങ്ങൾക്ക് ഉത്തരവാദിത്തം കൂടും: ഗംഭീർ

മുംബൈ: ടി20 ക്രിക്കറ്റ് ലോകകപ്പിലെ പാകിസ്ഥാനെതിരായ മത്സരത്തിൽ രണ്ട് താരങ്ങൾക്ക് ഉത്തരവാദിത്തം കൂടുമെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ലോകകപ്പിന്റെ ഷെഡ്യൂൾ പുറത്തുവിട്ടതിന് പിന്നാലെയാണ് ഗംഭീറിന്റെ വിലയിരുത്തൽ. ‘ടൂർണമെന്റിൽ ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പിലാണുള്ളത്. ടീമിലെ യുവതാരങ്ങളിൽ സമ്മർദ്ദമുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് സീനിയർ താരങ്ങളുടെ കർത്തവ്യമാണ്’.

‘ഞാൻ പാകിസ്ഥാനെതിരെ ആദ്യമായി കളിച്ചപ്പോൾ പരിചയസമ്പന്നരായ മറ്റു താരങ്ങളേക്കാൾ ഒരു പക്ഷെ സമ്മർദ്ദവും ആകാംഷയുമുള്ളയാളായിരുന്നിരിക്കാം. വൈകാരികത മത്സര വിജയം നൽകിയിട്ടില്ല. അതിനാൽ യുവതാരങ്ങൾ ശാന്തത കൈവിടാതിരിക്കാൻ മുതിർന്നവർ സഹായിക്കണം. ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്കും ഓപ്പണർ രോഹിത് ശർമയ്ക്കും മത്സരത്തിൽ വലിയ ഉത്തരവാദിത്തമുണ്ട്’ ഗംഭീർ പറഞ്ഞു.

Read Also:- ഗ്രീൻ പീസിന്റെ ആരോഗ്യ ഗുണങ്ങൾ!

ലോകകപ്പിൽ ഇതുവരെ ഇന്ത്യയെ തോൽപ്പിക്കാൻ പാകിസ്ഥാന് സാധിച്ചിട്ടില്ല. ഏഴു തവണ നേർക്കുനേർ ഏറ്റുമുട്ടിയപ്പോഴും വിജയം ഇന്ത്യക്കൊപ്പം നിന്നു. കോഹ്‌ലിയും രോഹിതും പാകിസ്താനെതിരെ മികച്ച റെക്കോർഡുള്ളവരാണെന്നതും ഇന്ത്യക്ക് കൂടുതൽ മുൻതൂക്കം നൽകുന്നു. കോവിഡ് പശ്ചാത്തലത്തിൽ ഒക്ടോബർ 17 മുതൽ നവംബർ 14 വരെ യുഎഇയിലും ഒമാനിലുമായാണ് ടി20 ലോകകപ്പ് നടക്കുന്നത്. നാല് വേദികളിലായാവും മത്സരങ്ങൾ. ഇന്ത്യയിലെ കോവിഡ് വ്യാപനം കണക്കിലെടുത്താണ് ലോകകപ്പ് യുഎഇയിലേക്ക് മാറ്റിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button