ഗ്രീൻ പീസ് ഭക്ഷണത്തിൽ പതിവായി ഉൾപ്പെടുത്തുന്നത് നിരവധി ആരോഗ്യഗുണങ്ങൾ നൽകുന്നു. 100 ഗ്രാം ഗ്രീൻ പീസിൽ 78 കാലറി മാത്രമാണുള്ളത്. അന്നജം, ഭക്ഷ്യനാരുകൾ, വൈറ്റമിൻ സി, പ്രോട്ടീൻ എന്നിവയും ചെറിയ അളവിൽ കൊഴുപ്പും, വൈറ്റമിൻ എ, മഗ്നീഷ്യം എന്നിവയും ഗ്രീൻപീസിൽ ഉണ്ട്.
➤ ശരീരഭാരം കുറയ്ക്കുന്നു
പ്രോട്ടീന്റെയും ഫൈബറിന്റെയും ഉറവിടമാണ് ഗ്രീൻപീസ്. ദഹനവ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ശരീരഭാരം നിയന്ത്രിച്ച് നിർത്തുകയും ഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
➤ ഹൃദയാരോഗ്യം
ആന്റിഓക്സിഡന്റുകൾ, മഗ്നീഷ്യം, കാൽസ്യം, പൊട്ടാസ്യം ഇവ ഗ്രീൻപീസിൽ ഉണ്ട്. ഇവ രക്തസമ്മർദം നിയന്ത്രിക്കുകയും ഹൃദയാരോഗ്യം ഏകുകയും ചെയ്യുന്നു. കൊഴുപ്പ് വളരെ കുറഞ്ഞ ഗ്രീൻപീസ് കൊളസ്ട്രോൾ കൂട്ടുകയും ഇല്ല.
➤ രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായി നിലനിർത്താനും ഗ്രീൻപീസ് സഹായിക്കും. ഹൃദയസംബന്ധമായ രോഗങ്ങൾ വരാതെ തടയുകയും ചെയ്യുന്നു.
Read Also:- വെസ്റ്റിൻഡീസ് പര്യടനം: ഫിഞ്ച് പുറത്ത്
➤ പ്രതിരോധശക്തിക്ക്
ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി വർധിപ്പിക്കാൻ സഹായിക്കുന്ന പോഷകമാണ് വൈറ്റമിൻ സി. ഗ്രീൻപീസിൽ വൈറ്റമിൻ സി ഉണ്ട്. ഇത് രോഗങ്ങളകറ്റി ആരോഗ്യമേകുന്നു.
Post Your Comments