Latest NewsKerala

ഡല്‍ഹിയില്‍ നിന്നെത്തി, ആരോഗ്യ പ്രവര്‍ത്തകര്‍ രേഖപ്പെടുത്തിയത് യുപിയില്‍ നിന്നെന്ന്, ചോദ്യം ചെയ്തപ്പോൾ മറുപടി വിചിത്രം

ഡി എo ഒയുടെ ഓഫീസില്‍ നിന്നും ലഭിച്ച നിര്‍ദേശമെന്ന് ഇതെന്നായിരുന്നു ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

തിരുവനന്തപുരം: ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ മാദ്ധ്യമപ്രവര്‍ത്തകന്‍ തനിക്കുണ്ടായ അനുഭവം ഫേസ്ബുക്കില്‍ കുറിച്ചത് സമൂഹ മാദ്ധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. മാദ്ധ്യമപ്രവര്‍ത്തകനായി രാജേഷ് രാധാകൃഷ്‌ണനാണ് തനിക്കുണ്ടായ അനുഭവം ഫേസ്ബുക്കില്‍ പങ്കുവച്ചത്. ട്രെയിനിറങ്ങി സുഹൃത്തുമൊത്ത് റെയില്‍വേ സ്റ്റേഷന് പുറത്തേക്ക് കടക്കാന്‍പോയ രാജേഷിനോട് ആരോഗ്യ പ്രവര്‍ത്തകന്‍ എവിടെ നിന്നാണ് വരുന്നതെന്ന് തിരക്കി.

ഡല്‍ഹിയില്‍ നിന്നാണെന്ന് പറഞ്ഞപ്പോള്‍ മലമ്പനിയുടെ ടെസ്റ്റ് നടത്തണമെന്നും ഒരു വരി ചൂണ്ടിക്കാട്ടി അതില്‍ ചെന്നു നില്‍ക്കണമെന്നും പറഞ്ഞു. പരിശോധനയില്‍ ഡല്‍ഹിയില്‍ നിന്നാണ് വന്നതെന്ന് പറഞ്ഞിട്ടും ഉത്തര്‍പ്രദേശ് എന്നാണ് രേഖപ്പെടുത്തിയതെന്ന് രാജേഷ് ഫേസ്ബുക്കില്‍ കുറിച്ചു. യുപിയുടെ ഭാഗമായ നോയിഡയില്‍ പോലും താന്‍ പോയിട്ടില്ലെന്നും പിന്നെ എന്തിനാണ് യു പി എന്ന് രേഖപ്പെടുത്തുന്നതെന്നും ഇയാള്‍ ചോദിച്ചു. ഡി എo ഒയുടെ ഓഫീസില്‍ നിന്നും ലഭിച്ച നിര്‍ദേശമെന്ന് ഇതെന്നായിരുന്നു ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം:

എന്നാലും എന്തിനായിരിക്കും?
ഇന്നലെ രാത്രി ഡൽഹിയിൽ നിന്നും തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങി. സുഹൃത്തുമൊത്ത് പുറത്തേക്ക് കടക്കാൻ വന്നപ്പോൾ ആരോഗ്യ പ്രവർത്തകർ വന്നു. എവിടെ നിന്നു വരുന്നു അവർ ചോദിച്ചു. ഡൽഹിയിൽ നിന്നെന്ന് മറുപടി പറഞ്ഞു. മലമ്പനിയുടെ ടെസ്റ്റ് നടത്തണം ഒരു വരി ചൂണ്ടിക്കാട്ടി അതിൽ ചെന്നു നിൽക്കാൻ പറഞ്ഞു. ഞങ്ങൾ അവിടെ പോയി. ആധാർ കാർഡ് ഡീറ്റെൽസ് എഴുതിയ ശേഷം ഫോൺ നമ്പർ വാങ്ങി. എന്നിട്ട് എവിടെ നിന്നാണ് വരുന്നത് എന്ന് ചോദിച്ചു. ഞാൻ ഡൽഹിയിൽ നിന്നാണ് എന്നു പറഞ്ഞു. പക്ഷേ രേഖപ്പെടുത്തിയത് യുപി!

ഞാൻ പറഞ്ഞു ഞാൻ ഡൽഹിയിൽ നിന്നാണ് വന്നത്. യു പി യുടെ ഭാഗമായ നോയിഡ പോലും ഞാൻ പോയിട്ടില്ല പിന്നെ എന്തിന് യുപി എന്ന് രേഖപ്പെടുത്തണം. അങ്ങനെയാണ് ഡിഎo ഒയുടെ ഓഫീസിൽ നിന്നും ലഭിച്ച നിർദേശമെന്ന് അവർ പറഞ്ഞു. ഞാൻ പറഞ്ഞു രണ്ടും രണ്ട് സംസ്ഥാനങ്ങൾ അല്ലേ പിന്നെ എന്താണ് ? ചോദ്യം ഇഷ്ടപ്പെടാതെ ആരോഗ്യ പ്രവർത്തക പറഞ്ഞു എന്തെങ്കിലും സംശയമുണ്ടെങ്കിൽ ഡി.എം.ഒ ഓഫീസുമായി ബന്ധപ്പെട്ടാൻ. എനിക്ക് ഇപ്പോഴും മനസിലായിട്ടില്ല എന്താണ് യുപി എന്ന് അവർ രേഖപ്പെടുത്തിയത്.
എന്നാലും എന്തിനായിരിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button