COVID 19Latest NewsNewsIndia

വാക്സിനുകൾ കൊവിഡിന്റെ പുതിയ വകഭേദങ്ങളെ ചെറുക്കില്ല എന്ന വാദത്തിന് തെളിവില്ല : പുതിയ പഠന റിപ്പോർട്ടുമായി ഐസിഎംആർ

ന്യൂഡൽഹി : രാജ്യത്ത് കോവിഡ് രോഗം സ്ഥിരീകരിക്കുന്ന 86 ശതമാനം പേരേയും ബാധിക്കുന്നത് ഡെൽറ്റ വകഭേദമാണെന്ന് ഐസിഎംആർ. അതേസമയം വാക്സിനുകൾ കൊവിഡിന്റെ പുതിയ വകഭേദങ്ങളെ ചെറുക്കില്ല എന്ന വാദത്തിന് തെളിവില്ലെന്നും ഐസിഎംആർ അറിയിച്ചു.

Read Also : ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ് : ഇന്നത്തെ നിരക്കുകൾ അറിയാം 

വാക്സിൻ എടുത്തവരിൽ കൊവിഡ് സ്ഥിരീകരിച്ചാലും ഗുരുതരമാകാനുള്ള സാധ്യത കുറവെന്ന് ഐസിഎംആർ പഠനത്തിൽ കണ്ടെത്തി. 17 സംസ്ഥാനങ്ങളിൽ നിന്ന് ശേഖരിച്ച 677 സാമ്പിളുകളിൽ ആണ് പഠനം നടത്തിയത്.

മൂന്നാം തരംഗത്തിന്‍റെ മുന്നറിയിപ്പുകൾക്കിടെ രാജ്യത്തെ പ്രതിദിന കൊവിഡ് കണക്കിൽ നേരിയ വർധനവാണ് ഇന്നലെ രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.15 ശതമാനമാണ്. കൊവിഡ് വ്യാപനത്തിന്‍റെ സൂചിക വീണ്ടും ഉയർന്ന് ഒരു ശതമാനത്തിലെത്തി. നേരത്തെ ഇത് ഒരു ശതമാനത്തിന് താഴെയെത്തിയിരുന്നു.

അതേസമയം, കുട്ടികളിലെ വാക്സിനേഷനുള്ള മാനദണ്ഡങ്ങൾ ഉടൻ പുറത്തിറക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ട്.‌ വാക്സിൻ പരീക്ഷണം അന്തിമഘട്ടത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button