പാലക്കാട്: ജില്ലയിൽ വീണ്ടും പോത്തുകൾക്ക് നരകയാതന. രണ്ട് മാസം മുമ്പ് സ്വകാര്യ വ്യക്തി കശാപ്പിനെത്തിച്ച 22 പോത്തുകളിൽ രണ്ടെണ്ണത്തിനെ ചത്ത നിലയിൽ കണ്ടെത്തി. വാക്കുളം കനാൽ പരിസരത്തെ ഒഴിഞ്ഞ പറമ്പിലാണ് പോത്തുകളുള്ളത്. മതിയായ ഭക്ഷണമോ വെള്ളമോ പോത്തുകൾക്ക് നൽകിയിരുന്നില്ലെന്നും നഗരസഭ നടപടി എടുക്കുന്നില്ലെന്നും നാട്ടുകാർ ആരോപിച്ചു.
Read Also: ആളുകള്‍ വാക്സിനെടുക്കാത്തതിന് കാരണം ഫേസ്ബുക്ക്: രൂക്ഷവിമര്‍ശനവുമായി ജോ ബൈഡന്
വാർത്ത പുറത്ത് വന്നതിന് പിന്നാലെ നഗരസഭാ ജീവനക്കാരൻ എത്തി പോത്തുക്കളെ തൊട്ടടുത്ത പറമ്പിലേക്ക് തുറന്നു വിട്ടു. നേരത്തെ രണ്ട് മാസം മുമ്പും സമാനമായ രീതിയിൽ പാലക്കാട് പോത്തുകളെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു.
Post Your Comments