കാസർകോട് : എൻഡോസൾഫാൻ സെല്ല് പുനസംഘടിപ്പിക്കാതെ സംസ്ഥാന സർക്കാർ. ആദ്യം സെല്ല് യോഗം ചേർന്ന് 8 മാസം കഴിഞ്ഞിട്ടും സെല്ല് പുനസംഘടിപ്പിക്കാതെ വന്നതോടെ നിരവധി എൻഡോസൾഫാൻ ദുരിതബാധിതരുടെ അപേക്ഷയാണ് കെട്ടിക്കിടക്കുന്നത്.
എൻഡോസൽഫാൻ സെല്ലിന്‍റെ അധ്യക്ഷനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിനെ നിയമിക്കാൻ സിപിഎം നീക്കം നടത്തുന്നുണ്ടെന്നാണ് ആരോപണം. എൻഡോസൾഫാൻ സെല്ലിനെ പറ്റി ജില്ലയുടെ ചുമതലയുള്ള മന്ത്രി അഹമ്മദ് ദേവർകോവിലിനും വ്യക്തമായ മറുപടി ഇല്ല.
Read Also : ഇന്ത്യന്‍ നാവിക സേനയ്ക്ക് കരുത്തായി അമേരിക്കയിൽ നിന്നും എം എച്ച് 60 ആര്‍ ഹെലികോപ്റ്ററുകൾ എത്തി
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സായി ട്രസ്റ്റ് വീട് നിര്‍മ്മിക്കുകയും അതിനായി സര്‍ക്കാര്‍ ഭൂമി അനുവദിച്ചുകൊടുക്കുമെന്നും ധാരണയിലെത്തിയിരുന്നു. തുടർന്ന് 60 വീടുകള്‍ പണി പൂര്‍ത്തിയാക്കി കൈമാറാന്‍ തയാറായിരിക്കുകയാണ് ഇവർ. ഇതിനായി അപേക്ഷ നല്‍കിയിരിക്കുന്നത് ഈ സെല്ലിലാണ്. ഇതിനായി അധികാരികൾ യോഗം ചേര്‍ന്ന് അര്‍ഹരായവരുടെ മുന്‍ഗണന ക്രമം നിശ്ചയിക്കേണ്ടതുണ്ട്. എന്നാല്‍ മാത്രമേ സായ് ട്രസ്റ്റിന്‍റെ വീടുകള്‍ ദുരിതബാധിതര്‍ക്ക് ലഭിക്കുകയുള്ളു. ഈ സെല്ലിന്‍റെ യോഗമാണ് എട്ട് മാസമായി ചേരാതെയിരിക്കുന്നത്.
Post Your Comments