ഡെറാഡൂൺ : വലത് കാലിലെ തള്ളവിരലിൽ മാസ്ക് തൂക്കിയിട്ടു കൊണ്ട് യോഗത്തിൽ പങ്കെടുത്ത ഉത്തരാഖണ്ഡ് മന്ത്രിക്കെതിരെ സോഷ്യൽ മീഡിയകളിൽ പ്രതിഷേധം ശക്തമാകുന്നു. കോവിഡ് മൂന്നാം തരംഗത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകൾക്കിടയിൽ വിദഗ്ധർ കർശനമായ മുൻകരുതലുകൾ ആവശ്യപ്പെടുന്ന സമയത്ത് കാലിൽ മാസ്കിട്ട മന്ത്രി സ്വാമി യതീശ്വരാനന്ദിന്റെ ചിത്രം കഴിഞ്ഞ ദിവസം വൈറൽ ആയിരുന്നു.
Read Also : സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ : മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
അതേസമയം യോഗത്തിൽ പങ്കെടുത്ത മറ്റ് നാല് പേരും മുഖാവരണം ധരിക്കാതെയാണ് ഇരിക്കുന്നത്. ബിഷൻ സിംഗ് ചുഫാൽ, സുബോദ് ഉനിയാൽ എന്നിവരാണ് യോഗത്തിൽ ഉണ്ടായിരുന്നു മറ്റ് രണ്ട് മന്ത്രിമാർ. രണ്ട് മാസം മുമ്പ് രാജ്യത്തുടനീളം വ്യാപിച്ച കോവിഡ് രണ്ടാം തരംഗത്തെ ലാഘവത്തോടെ കൈകാര്യം ചെയ്തതിന് ഉത്തരാഖണ്ഡ് സർക്കാരിനെതിരെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു.
“ഭരണകക്ഷി മന്ത്രിമാരുടെ ജാഗ്രതക്കുറവാണിത്. എന്നിട്ട് മാസ്ക് ധരിക്കാത്തതിന് അവർ പാവങ്ങളെ ശിക്ഷിക്കുന്നു,” കോൺഗ്രസ് വക്താവ് ഗരിമ ദസൗനി ട്വീറ്റ് ചെയ്തു.
Post Your Comments