COVID 19Latest NewsIndiaNews

പരോളില്‍ ഇറങ്ങിയ തടവുകാര്‍ തൽകാലം ജയിലുകളിലേക്ക് മടങ്ങേണ്ടെന്ന് സുപ്രീം കോടതി

ന്യൂഡൽഹി : പരോളില്‍ ഇറങ്ങിയ തടവുകാര്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ജയിലുകളിലേക്ക് മടങ്ങേണ്ടതില്ലെന്ന് സുപ്രീം കോടതി. കൊവിഡ് കാലത്ത് തടവുകാര്‍ക്ക് പരോള്‍ അനുവദിച്ചതിന്റെ വിശദാംശങ്ങള്‍ ഒരാഴ്ചയ്ക്കകം അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് സുപ്രീം കോടതി നിര്‍ദേശിച്ചു.

Read Also : പ്രധാനമന്ത്രി ഇത്രയ്ക്ക് ക്രൂരനാകാന്‍ പാടില്ലെന്ന് മുന്‍ ധനകാര്യ മന്ത്രി തോമസ് ഐസക്ക് 

ജയിലുകളില്‍ കൊവിഡ് പടരാതിരിക്കാന്‍ പരോള്‍ അപേക്ഷകളില്‍ അടിയന്തിരമായി തീരുമാനമെടുക്കാന്‍ സംസ്ഥാന ഉന്നതാധികാര സമിതികളോട് സുപ്രീം കോടതി മെയ് 7ന് നിര്‍ദേശിച്ചിരുന്നു. പല സംസ്ഥാനങ്ങളും വ്യത്യസ്ത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് തടവുകാര്‍ക്ക് പരോള്‍ അനുവദിച്ചത്. ഇതേക്കുറിച്ച് പരിശോധിക്കുന്നതിനാണ് പരോള്‍ അനുവദിച്ചതിന്റെ വിശദാംശങ്ങള്‍ അഞ്ച് ദിവസത്തിനകം കൈമാറാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചത്.

അതേസമയം എല്ലാ ജയിലുകളിലും ഇന്‍റ൪നെറ്റ് ഉറപ്പാക്കണമെന്നും ജാമ്യം അനുവദിക്കുന്ന ഉത്തരവുകള്‍ നേരിട്ട് ജയിലുകളില്‍ ഇലക്‌ട്രോണിക് മാര്‍ഗ്ഗത്തിലൂടെ എത്തിക്കാനുള്ള സംവിധാനം ഉടന്‍ നിലവില്‍ വരുമെന്നും ചീഫ് ജസ്റ്റിസ് എന്‍.വി.രമണ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button