പത്തനംതിട്ട : കര്‍ക്കടകമാസ പൂജകള്‍ക്കായി ശബരിമല ഇന്ന് വൈകുന്നേരം അഞ്ചിനു തുറക്കും. രജിസ്റ്റര്‍ ചെയ്ത കൊവിഡ് വാക്സിനെടുത്തവര്‍ക്കും ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കുമാകും പ്രവേശനം. നിലയ്ക്കല്‍, പമ്പ , സന്നിധാനം എന്നിവിടങ്ങളിലായി രണ്ടുവീതം ഡോക്ടര്‍മാര്‍, നഴ്സ്, അറ്റന്‍ഡര്‍, ഓരോ ഫാര്‍മസിസ്റ്റ്, ലാബ് ടെക്നീഷ്യന്‍ എന്നിവരെ നിയമിച്ചിട്ടുണ്ട്.
നാളെ രാവിലെ മുതല്‍ 5000 ഭക്തര്‍ക്ക് ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിക്കും. ഭക്തർ വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് നടത്തിയവരായിരിക്കണം. കോവിഡ് പരിശോധന നടത്താത്തവര്‍ക്കും സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി കഴിഞ്ഞവര്‍ക്കുമായി നിലയ്ക്കലില്‍ ആര്‍.ടി.പി.സി.ആര്‍. സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പോസിറ്റീവാകുന്നവരെ അടുത്തുള്ള ഫസ്റ്റ് ലൈന്‍ട്രീറ്റ്മെന്റ് സെന്ററായ പെരുനാട് കാര്‍മല്‍ എന്‍ജിനിയറിങ് കോളേജിലേക്കു മാറ്റും.
അതേസമയം ശബരിമലയിലേക്ക് പ്രത്യേക സര്‍വീസുകള്‍ നടത്താന്‍ കെ.എസ്.ആര്‍.ടി.സി തീരുമാനിച്ചിട്ടുണ്ട്. കര്‍ക്കടകമാസ പൂജകള്‍ക്ക് ശേഷം 21-ന് രാത്രി നടയടയ്ക്കും.
Post Your Comments