Latest NewsNewsIndia

രാജ്യത്തെ ജനസംഖ്യ വര്‍ധനവിന്​ കാരണം ആര്‍.എസ്​.എസും ബി.ജെ.പിയുമാണ്: മന്ത്രി

ബി.ജെ.പിയുടെ ഉദ്ദേശത്തില്‍ മറ്റൊന്നുമില്ലെങ്കില്‍ എല്ലാ മുഖ്യമന്ത്രിമാരുടെയും യോഗം വിളിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ജയ്​പൂര്‍: ആര്‍.എസ്​.എസിനും ജനസംഘത്തിനുമെതിരെ വിമര്‍ശനവുമായി രാജസ്​ഥാന്‍ മന്ത്രി. രാജ്യത്തെ ജനസംഖ്യ വര്‍ധനവിന്​ കാരണം ആര്‍.എസ്​.എസും ബി.ജെ.പിയുമാണെന്ന്​ മന്ത്രി പ്രതാപ്​ സിങ്​ ഖജാരിയാവാസ്​ കുറ്റപ്പെടുത്തുകയും ചെയ്​തു. രാജ്യത്തെ ജനസംഖ്യ നിയന്ത്രണവുമായി ബന്ധപ്പെട്ട്​ അസമിലും ഉത്തര്‍പ്രദേശിലുമടക്കം നയരൂപവത്​കരണം പുരോഗമിക്കുമ്പോഴാണ് മന്ത്രിയുടെ ആരോപണം വിവാദത്തിൽ ആയത്.

‘1975ല്‍ ഇന്ദിരാഗാന്ധി ‘നാം രണ്ട്​, നമുക്ക്​ രണ്ട്​’ മുദ്രാവാക്യം ഉയര്‍ത്തി ദേശവ്യാപക ക്യാംപെയിനിൽ നിന്ന് ആഹ്വാനം ചെയ്​തിരുന്നു. അപ്പോള്‍ ബി.ജെ.പി, ജനസംഘം, ആര്‍.എസ്​.എസ്​ നേതാക്കള്‍ അതിനെതിരെ പ്രക്ഷോഭം ആരംഭിക്കുകയായിരുന്നു. രണ്ടുകുട്ടി നയം നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന്​ പറഞ്ഞ അവര്‍ ഇന്ദിര ഗാന്ധിയെ അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നു. അക്കാലത്ത്​ നയം നടപ്പാക്കിയിരുന്നെങ്കില്‍ നിലവിലെ ജനസംഖ്യ വര്‍ധനവിന്​ കാരണമാകില്ലായിരുന്നു’ -പ്രതാപ്​ സിങ്​ പറഞ്ഞു.

Read Also: ഇനി പോരിനില്ലെന്ന് ചൈന: ഇന്ത്യയുമായി സമാധാനം പുനഃസ്ഥാപിക്കും?

കുട്ടികളുടെ എണ്ണത്തെ ആസ്​പദമാക്കി സ്​ഥാനക്കയറ്റത്തിനും നിയമനത്തിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഉത്ത​ര്‍പ്രദേശിനേക്കാള്‍ മികച്ച ജനസംഖ്യ നയം രാജസ്​ഥാനില്‍ ഇപ്പോള്‍ ഉണ്ടെന്നും മന്ത്രി കൂട്ടി​ച്ചേര്‍ത്തു. ‘എവിടെയെങ്കിലും തെരഞ്ഞെടുപ്പ്​ നടക്കാനു​ണ്ടെങ്കില്‍ ഉപയോഗശൂന്യമായ പ്രശ്​നങ്ങള്‍ ഉയര്‍ത്തിക്കാട്ടി ബി.ജെ.പി രംഗത്തെത്തും. ഹിന്ദു, മുസ്​ലിം, സിഖ്​, ക്രിസ്​ത്യന്‍ തുടങ്ങിയവര്‍ തമ്മില്‍ ശത്രുത വളര്‍ത്തുകയാ​ണ്​ ലക്ഷ്യം’ -മന്ത്രി പറഞ്ഞു. ബി.ജെ.പിയുടെ ഉദ്ദേശത്തില്‍ മറ്റൊന്നുമില്ലെങ്കില്‍ എല്ലാ മുഖ്യമന്ത്രിമാരുടെയും യോഗം വിളിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button