ന്യൂഡൽഹി: രാജ്യത്തെ 80 ശതമാനം കൊവിഡ് കേസുകളും സ്ഥിരീകരിക്കുന്നത് 6 സംസ്ഥാനങ്ങളില്‍ നിന്നാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചില സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതില്‍ ആശങ്കയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനങ്ങള്‍ ടെസ്റ്റ് – ട്രീറ്റ് – ട്രാക്ക് – വാക്സിനേറ്റ് എന്നീ കാര്യങ്ങളില്‍ ഊന്നല്‍ നല്‍കികൊണ്ട് പ്രതിരോധ പ്രവര്‍ത്തനം നടത്തണമെന്ന് മോദി അറിയിച്ചു.
മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് ചില സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതില്‍ ആശങ്കയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയത്. രാജ്യത്തെ 80 ശതമാനം കൊവിഡ് കേസുകളും സ്ഥിരീകരിക്കുന്നത് 6 സംസ്ഥാനങ്ങളില്‍ നിന്നാണെന്നും കൂടുതല്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങള്‍ പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കണമെന്നും മോദി അറിയിച്ചു.
Read Also: രാജ്യത്തെ ജനസംഖ്യ വര്‍ധനവിന് കാരണം ആര്.എസ്.എസും ബി.ജെ.പിയുമാണ്: മന്ത്രി
രാജ്യത്ത് കഴിഞ്ഞ ദിവസം 38,949 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 542 പേരാണ് കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ചത്. 40,026 പേര്‍ക്ക് അസുഖം ഭേദമായി. നിലവില്‍ 4,30,422 പേരാണ് ചികിത്സയില്‍ തുടരുന്നത്. രാജ്യത്തെ രോഗമുക്തി നിരക്ക് 97.28 ശതമാനമാണ്. തുടര്‍ച്ചയായ 25ആം ദിവസവും രാജ്യത്തെ പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് മൂന്ന് ശതമാനത്തില്‍ താഴെയായി രേഖപ്പെടുത്തി. നിലവില്‍ രാജ്യത്തെ രോഗമുക്തി നിരക്ക് 1.99 ശതമാനമാണ്. രാജ്യത്ത് 39.5 കോടി വാക്സിന് വിതരണം ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Post Your Comments