ന്യൂഡൽഹി : കേരളമടക്കം ആറ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൂടിക്കാഴ്ച നടത്തും. 11 മണിക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും വാക്സിന് വിതരണവും വിലയിരുത്താനാണ് യോഗം.
Read Also : കോവിഡിന് പിന്നാലെ ചൈനയിൽ എച്ച് 5 എൻ 6 വൈറസ് പടരുന്നു : ആശങ്കയിൽ ലോകരാജ്യങ്ങൾ
മൂന്നാം തരംഗ സാധ്യത നിലനില്‍ക്കെ പ്രോട്ടോക്കോള്‍ ലംഘിച്ചുള്ള ആള്‍ക്കൂട്ടങ്ങള്‍ തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. എന്നാൽ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത പുതിയ കേസുകളില്‍ 73 ശതമാനവും കേരളം, മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രാപ്രദേശ് , ഒഡീഷ സംസ്ഥാനങ്ങളില്‍ നിന്നാണ്. ഈ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി യോഗം വിളിച്ചത്.
കഴിഞ്ഞ ദിവസം വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.
Post Your Comments