Latest NewsNewsInternational

അഫ്ഗാൻ സൈന്യത്തിനെതിരെ വ്യോമാക്രമണ ഭീഷണിയുമായി പാകിസ്ഥാൻ

കാബൂൾ : പാക് വ്യോമസേന താലിബാൻ ഭീകരർക്ക് സഹായം ചെയ്യുന്നുണ്ടെന്നും അഫ്ഗാൻ സൈന്യത്തിനെതിരെ വ്യോമാക്രമണം നടത്തുമെന്ന് പാകിസ്ഥാൻ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും വൈസ് പ്രസിഡന്റ് അമറുള്ള സലേ. കഴിഞ്ഞ ദിവസം താലിബാൻ കൈക്കലാക്കിയ പാക് അതിർത്തിയുടെ നിയന്ത്രണം അഫ്ഗാൻ സൈന്യം തിരികെ പിടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്താൻ ഭീഷണിപ്പെടുത്തിയതായുള്ള അഫ്ഗാൻ വൈസ് പ്രസിഡന്റിന്റെ വെളിപ്പെടുത്തൽ.

Read Also : പിതൃദോഷത്തിനുള്ള കാരണങ്ങളും പരിഹാര മാർഗ്ഗങ്ങളും

അഫ്ഗാനിസ്താന്റെ തെക്ക് കിഴക്കൻ ഭാഗത്തായി സ്ഥിതി ചെയ്യുന്ന സ്പിൻ ബുൽദാക്ക് മേഖലയിൽ നിന്നും താലിബാൻ ഭീകരരെ തുരത്താനുള്ള നീക്കത്തെ പാകിസ്താൻ എതിർത്തിട്ടുണ്ട്. മേഖല തിരിച്ചു പിടിക്കാൻ ശ്രമിക്കുന്ന അഫ്ഗാൻ സൈന്യത്തിന് നേരെ പാകിസ്താൻ ഭീഷണി മുഴക്കി. താലിബാനെ മേഖലയിൽ നിന്നും ഒഴിപ്പിക്കാനുള്ള ശ്രമം തുടർന്നാൽ പാക് വ്യോമസേനയിൽ നിന്നും വലിയ തിരിച്ചടി നേരിടേണ്ടിവരുമെന്നാണ് ഭീഷണി. ചില മേഖലകളിൽ പാകിസ്താന്റെ സഹായത്തോടെയാണ് താലിബാൻ പ്രവർത്തിക്കുന്നതെന്നും സലേ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button