ഭോപ്പാല്‍: മകളായി ദത്തെടുത്ത മൂന്ന് പെണ്‍കുട്ടികളുടെ വിവാഹം നടത്തി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. വിദിശയിലെ സുന്ദര്‍ സേവ ആശ്രമത്തില്‍ വളര്‍ന്ന ഏഴു പെണ്‍കുട്ടികളുടെയും രണ്ട് ആണ്‍കുട്ടികളുടെയും സംരക്ഷണം 20 വര്‍ഷം മുന്‍പ് ശിവരാജ് സിംഗ് ചൗഹാനും ഭാര്യയും ഏറ്റെടുത്തിരുന്നു. ഇവരുടെ വിദ്യാഭ്യാസം ഉള്‍പ്പെടെ ചെലവുകള്‍ വഹിക്കുന്നത് അദ്ദേഹമാണ്. അതിൽ മൂന്ന് പേരുടെ വിവാഹം കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്നിരുന്നു.
ഇതുവരെ നാല് പെണ്‍കുട്ടികളുടെയും ആണ്‍കുട്ടിയുടെയും വിവാഹം ശിവരാജ് സിംഗ് ചൗഹാന്‍ നടത്തി. രാധ, സുമന്‍, പ്രീതി എന്നിവരുടെ വിവാഹമായിരുന്നു വ്യാഴാഴ്ച നടന്നത്. വിദിശയിലെ പ്രശസ്തമായ ബധ് വാലെ ഗണേശക്ഷേത്രത്തിലായിരുന്നു ചടങ്ങുകൾ. ശിവരാജ് സിംഗ് ചൗഹാനും ഭാര്യ സാധനയും ചടങ്ങുകൾക്ക് നേതൃത്വം നൽകി. വിവാഹ ചടങ്ങുകളുടെ വീഡിയോ പിന്നീട് മുഖ്യമന്ത്രി ട്വിറ്ററില്‍ പങ്കുവച്ചു.
‘ഇന്ന് എന്റെ മൂന്നു മക്കള്‍ സന്തുഷ്ടമായ ഭാവി ജീവിതത്തിലേക്ക് കടക്കുന്നു. എല്ലാ അച്ഛന്‍മാരുടെയും ഏറ്റവും ഭാഗ്യമുള്ള, നല്ല ദിവസം ഇതായിരിക്കും’- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. കൂടാതെ വിവാഹത്തോടനുബന്ധിച്ച് മൂന്ന് വൃക്ഷത്തൈകളും മുഖ്യമന്ത്രി നട്ടു.
आज मेरी तीनों बेटियां अपने भावी मंगलमय जीवन में प्रवेश कर रही हैं,यह दिन हर पिता के लिए अत्यंत शुभत्व और सौभाग्य का दिन होता है।
अंतर्मन में द्वंद्व चल रहा है कि यह अधिक प्रसन्नता का दिन है या उनके विदा होने से होने वाले सूनेपन से मन विचलित है।
बेटी प्रीति को आशीर्वाद!#कन्यादान pic.twitter.com/JIOM1OPiDP
— Shivraj Singh Chouhan (@ChouhanShivraj) July 15, 2021
Post Your Comments