ഡല്‍ഹി: രാജ്യത്ത് മൂന്നാമത് കൊവിഡ് തരംഗം ആഗസ്റ്റ് അവസാനത്തോടെയാണെന്ന് ഐസിഎംആര്‍. അതേസമയം, മൂന്നാം കൊവിഡ് തരംഗം രണ്ടാമത്തെയത്ര ശക്തമാകില്ലെന്ന് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നു. എന്നാല്‍ ഇത് രാജ്യം മുഴുവനും ഉണ്ടാകുമെന്ന് ഐസിഎംആര്‍ മുന്നറിയിപ്പ് നല്‍കി.
Read Also : രാജ്യത്ത് കോവിഡ് പോസിറ്റിവിറ്റി നിരക്ക് 3% താഴെ, കേരളത്തിൽ മാത്രം 10 നു മുകളിൽ: നിർദേശവുമായി പ്രധാനമന്ത്രി
ലോകം കൊവിഡ് മൂന്നാം തരംഗത്തിന്റെ ആരംഭത്തിലാണെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനം ഗെബ്രെയേസൂസ് വ്യാഴാഴ്ച അറിയിച്ചിരുന്നു. അന്താരാഷ്ട്ര ആരോഗ്യ നിയന്ത്രണ അടിയന്തര സമിതി യോഗത്തിലാണ് അദ്ദേഹം ഈ വിവരം അറിയിച്ചത്.
നിലവില്‍ രണ്ടാം തരംഗത്തിന്റെ ശക്തി കുറഞ്ഞെങ്കിലും ഇന്നും ഇന്ത്യയില്‍ 38,949 പുതിയ കേസുകളും 542 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 3.09 കോടിയായി. 3.01 കോടി പേര്‍ രോഗമുക്തിയും നേടി. 4,11,949 പേര്‍ മരണമടഞ്ഞു. 97.28 ശതമാനമാണ് രോഗമുക്തി നിരക്ക്. നിലവില്‍ 13000 ലധികം പ്രതിദിന രോഗികളുളള കേരളമാണ് കൊവിഡ് പ്രതിദിന കണക്കില്‍ രാജ്യത്ത് ഒന്നാമതുളളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നല്‍കുന്ന വിവരങ്ങളിലുണ്ട്.
Post Your Comments