മഹേഷ് നാരായണൻ സംവിധാനം ചെയ്ത ‘മാലിക്ക്’ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഫഹദ് ഫാസിൽ, നിമിഷ സജയൻ, വിനയ് ഫോർട്ട് തുടങ്ങിയവർ കേന്ദ്രകഥാപാത്രമായ ചിത്രത്തിലെ ഫഹദിന്റെ അഭിനയത്തെ വാനോളം പുകഴ്ത്തുകയാണ് സോഷ്യൽ മീഡിയ. ഇപ്പോഴിതാ, താരത്തെ പ്രശംസിച്ച് അന്താരാഷ്ട്ര മാധ്യമമായ അൽ ജസീറയും രംഗത്തെത്തി.
മലയാള സിനിമയുടെ നവതരംഗത്തിലെ പ്രധാനിയെന്നാണ് ഫഹദിനെ അല്‍ ജസീറ വിശേഷിപ്പിച്ചിരിക്കുന്നത്. നവതരംഗത്തിലെ നായകനായാണ് അൽജസീറ ഫഹദിനെ കാണുന്നത്. മാലിക്കിലെ പ്രകടനവും സമീപകാലത്ത് ഫഹദിന്റെ താരമൂല്യം ഉയർത്തിയ ചിത്രങ്ങളും ഉൾപ്പെടുത്തിയാണ് അൽ ജസീറയിലെ ലേഖനം. ‘ഫഹദ് ഫാസിൽ: ഇന്ത്യയുടെ, മലയാള സിനിമയിലെ ഒരു പുതിയ തരംഗത്തിന്റെ നായകൻ’ എന്നാണു ലേഖനം. കഥയുമായും സിനിമയിലെ കഥാപാത്രങ്ങളുമായും പ്രേക്ഷകർക്ക് ബന്ധപ്പെടാൻ കഴിയണം’ എന്നാണു ഓരോ സിനിമ തിരഞ്ഞെടുക്കുമ്പോഴും താൻ ശ്രദ്ധിക്കുന്നതെന്ന് ഫഹദ് പറഞ്ഞതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.
Also Read:ശ്രീനഗറിന് സമീപം സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു
മഹേഷ് നാരായണൻ–ഫഹദ് ഫാസിൽ കൂട്ടുകെട്ടിന്റെ ‘മാലിക്’ ഒടിടി റിലീസ് ആയിട്ടാണ് പ്രേക്ഷകർക്കു മുന്നിലെത്തിയത്. മാലിക് തിയറ്ററുകളിൽ കാണേണ്ടിയിരുന്ന ഒരു പടമായിരുന്നുവെന്നാണ് സിനിമ കണ്ട പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. 2020 ഈദ് റിലീസ് ആയി തിയറ്ററുകളിലെത്തിക്കാൻ പദ്ധതിയിട്ട ചിത്രമാണ് മാലിക്. എന്നാൽ കോവിഡ് നിയന്ത്രണങ്ങൾ കടുത്തതോടെ മറ്റ് വഴികളില്ലാതെയാണ് ഒടിടി റിലീസ് ആയി ചിത്രം ഇറക്കിയത്.
Post Your Comments