ആംസ്റ്റർഡാം: ഹോളണ്ട് ഫുട്ബോൾ ഇതിഹാസം ആര്യൻ റോബൻ ഫുട്‍ബോളിൽ നിന്ന് വിരമിച്ചു. 2019ൽ വിരമിക്കൽ പ്രഖ്യാപിച്ച താരം 2020ൽ തീരുമാനം പിൻവലിച്ച് തന്റെ പഴയ ക്ലബായ എഫ് സി ഗ്രോണിങ്നിൽ തിരിച്ചെത്തിയിരുന്നു. ആറ് മത്സരങ്ങളിൽ ക്ലബിന് വേണ്ടി കളിച്ചതിന് ശേഷമാണ് ആര്യൻ റോബൻ ബൂട്ടഴിച്ചത്. നേരത്തെ ബയേൺ മ്യൂണിക്കിന്റെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് ആര്യൻ റോബൻ.
ഗ്രോണിങ്നിലൂടെ സീനിയർ കരിയർ ആരംഭിച്ച റോബൻ 2002ൽ പിഎസ് വിയിലെത്തി. തുടർന്ന് 2004ൽ ചെൽസിലെത്തിയ താരം 2007ൽ റയൽ മാഡ്രിഡിലേക്കും തുടർന്ന് 2009ൽ ബയേൺ മ്യൂണിക്കിലേക്കും ചേക്കേറി. നീണ്ട പത്ത് വർഷത്തോളം താരം ബയേണിനൊപ്പമായിരുന്നു. ബയേണിൽ ഫ്രാങ്ക് റിബറിക്കൊപ്പം ചേർന്ന റോബൻ ‘റോബറി’ കൂട്ടുകെട്ടിലൂടെ ക്ലബിന് നിരവധി കിരീടങ്ങൾ സമ്മാനിച്ചു. ബയേൺ മ്യൂണിക്കിനായി 201 മത്സരങ്ങളിൽ കളിച്ച റോബൻ 99 ഗോളുകൾ നേടി.
Read Also:- പന്തിന് പിന്നാലെ ടീമിലെ ഒരാൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
കരിയറിൽ ആകെ 426 ക്ലബ് പോരാട്ടങ്ങളിൽ നിന്ന് 150 ഗോളുകളാണ് റോബന്റെ സമ്പാദ്യം. ഹോളണ്ടിനായി വിവിധ ഏജ് ടീമുകളിൽ കളിച്ചിട്ടുള്ള താരം 2003 മുതൽ 2017 വരെ സീനിയർ ടീമിനായും ബൂട്ടുകെട്ടി. 96 മത്സരങ്ങളിൽ 37 ഗോളുകളാണ് റോബൻ ദേശീയ ജേഴ്സിയിൽ നേടിയത്. 2010 ഫുട്ബോൾ ലോകകപ്പിൽ ഹോളണ്ടിനെ ഫൈനൽ വരെ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച താരമാണ് ആര്യൻ റോബൻ.
Post Your Comments