Latest NewsKeralaNews

കോവിഡ് മരണങ്ങള്‍ സര്‍ക്കാര്‍ പൂഴ്ത്തിവെച്ചു: ആരോപണവുമായി ബെന്നി ബഹനാന്‍

കോവിഡ് ബാധിച്ച് മരണപ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ നൽകാന്‍ സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്

തിരുവനന്തപുരം : കേരളത്തിൽ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം സര്‍ക്കാര്‍ പൂഴ്ത്തിവയ്ക്കുകയാണെന്ന് കോൺഗ്രസ് എം പി ബെന്നി ബഹനാന്‍. 20,913 കോവിഡ് മരണങ്ങള്‍ സര്‍ക്കാര്‍ പൂഴ്ത്തിവച്ചതായും അദ്ദേഹം ആരോപിച്ചു.

പഴയ മരണങ്ങള്‍ തിരുകികയറ്റിയാണ് കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് മരണങ്ങളുടെ സംഗ്രഹം എന്ന പേരിൽ പട്ടിക പുറത്തുവിടുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ പൂഴ്ത്തിവച്ച കോവിഡ് മരണങ്ങള്‍ കണ്ടുപിടിക്കാന്‍ കോവിഡ് ഡെത്ത് കൗണ്ട് ക്യാമ്പയിന്‍ എന്ന പേരില്‍ ജനകീയ പ്രചാരണം ആരംഭിക്കുകയാണ്. തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഇതിനായി പ്രചാരണം തുടങ്ങുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Read Also  : രാജ്യത്തെ ജനസംഖ്യ വര്‍ധനവിന്​ കാരണം ആര്‍.എസ്​.എസും ബി.ജെ.പിയുമാണ്: മന്ത്രി

ഫേസ്ബുക്ക് പേജില്‍ പ്രചാരണവുമായി ബന്ധപ്പെട്ട പോസ്റ്റിനും വീഡിയോയ്ക്കും താഴെ കോവിഡ് മരണമെന്ന് ഉറപ്പുള്ളതും സര്‍ക്കാര്‍ കണക്കിൽപ്പെടാത്തതുമായ മരണങ്ങള്‍ കമന്‍റായി ജനങ്ങള്‍ക്ക് അറിയിക്കാം. കോവിഡ് ബാധിച്ച് മരണപ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ നൽകാന്‍ സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്‍റെ കള്ളക്കളി മൂലം ഇരുപതിനായിരത്തിലേറെ പേര്‍ക്ക് ആനുകൂല്യം നഷ്‌ടപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ പൂഴ്ത്തി വച്ച മരണങ്ങള്‍ പുറത്തു കൊണ്ടുവന്ന് ഇവര്‍ക്കും ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ഈ പ്രചാരണമെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button