KeralaLatest NewsNews

താലിയുമില്ല, മോതിരവുമില്ല : പൊന്നിനോട് വിട പറഞ്ഞ് വേറിട്ടൊരു വിവാഹം

വിവാഹത്തിന് ഒരു തരി പോലും സ്വര്‍ണം വേണ്ടെന്ന് ഇരുവരും ഒരുമിച്ച് തീരുമാനമെടുക്കുകയായിരുന്നു

കോഴിക്കോട് : പൊന്നിൽ മിന്നുന്ന പരമ്പരാഗത വിവാഹ സങ്കല്‍പങ്ങളെ മാറ്റി മറിച്ചിരിക്കുകയാണ് കോഴിക്കോടുകാരായ അഖിലേഷും അര്‍ച്ചനയും. വ്യാഴാഴ്ച കൈവേലിയിൽ വച്ചായിരുന്നു അഖിലേഷിന്‍റെയും അർച്ചനയുടെയും വിവാഹം. മടപ്പള്ളി പുളിയേരീന്‍റവിട സുരേഷ്ബാബുവിന്‍റെയും ജയശ്രീയുടെയും മകനാണ് അഖിലേഷ്. കൈവേലി ചെറുവത്ത് അശോകന്റെയും ശോഭയുടെയും മകളാണ് അർച്ചന. ഒരു തരി സ്വർണം പോലും ഇല്ലാതെയായിരുന്നു ഇരുവരുടേയും വിവാഹം.

വിവാഹത്തിന് ഒരു തരി പോലും സ്വര്‍ണം വേണ്ടെന്ന് ഇരുവരും ഒരുമിച്ച് തീരുമാനമെടുക്കുകയായിരുന്നു. താലിമാലയോ വിവാഹ മോതിരമോ വേണ്ടെന്നും തീരുമാനിച്ചു. തുടക്കത്തില്‍ കുറച്ച് എതിര്‍പ്പുകളുണ്ടായെങ്കിലും ഒടുവില്‍ ഇരുവീട്ടുകാരും മക്കളുടെ ഇഷ്ടത്തിന് വിടുകയായിരുന്നു.

Read Also  :  എറണാകുളം ജില്ലയില്‍ കനത്ത മഴ, താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി : നിരവധി വീടുകളില്‍ വെള്ളം കയറി

15-ഓളം പേർ മാത്രം പങ്കെടുത്ത ചടങ്ങിൽ ഇരുവരും പൂവ് കൊണ്ടുള്ള മാല ചാര്‍ത്തിയും ബൊക്കെ കൈമാറുകയുമാണ് ചെയ്തത്. ഇതോടെ കല്യാണ ചടങ്ങുകള്‍ അവസാനിച്ചു. ഏപ്രിൽ 25-നായിരുന്നു ഇവരുടെ കല്യാണം തീരുമാനിച്ചത്. കോവിഡ് നിയന്ത്രണവും മറ്റും വന്നപ്പോൾ വിവാഹം നീണ്ടുപോവുകയായിരുന്നു. ബി.ടെക് ബിരുദധാരിയും സിവിൽ എൻജിനിയറുമാണ് അഖിലേഷ്. അർച്ചന എം.ടെക് കാരിയാണ്.

ഫോട്ടോ കടപ്പാട്: മാതൃഭൂമി

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button