ചെന്നൈ : ഇറക്കുമതി ചെയ്ത കാറിന്‍റെ അധിക നികുതി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ വിജയ് വീണ്ടും ഹൈക്കോടതിയിൽ. പ്രവേശന നികുതിയുടെ പേരിൽ രജിസ്ട്രേഷൻ വൈകിയതിൽ നടപടി വേണമെന്ന് ആവശ്യപ്പെടുമെന്ന് താരത്തിന്റെ അഭിഭാഷകൻ അറിയിച്ചു.
Read Also : അഫ്ഗാൻ സൈന്യത്തിനെതിരെ വ്യോമാക്രമണ ഭീഷണിയുമായി പാകിസ്ഥാൻ
മദ്രാസ് ഹൈക്കോടതി വിജയ്ക്ക് ഒരു ലക്ഷം രൂപ പിഴ ശിക്ഷയായി വിധിച്ചിരുന്നു. ഇറക്കുമതി ചെയ്ത കാറിന് നികുതി ഇളവ് തേടി കോടതിയെ സമീപിച്ച കേസിലായിരുന്നു പിഴ ശിക്ഷ. സിനിമയിലെ സൂപ്പർ ഹീറോ റീൽഹീറോ ആകരുതെന്നും കോടതി പറഞ്ഞിരുന്നു.
അതേസമയം റീൽ ഹീറോ പരാമർശം ഏറെ വേദനിപ്പിച്ചുവെന്നും ഇത് പിൻവലിക്കണമെന്നും ചൂണ്ടികാട്ടി മദ്രാസ് ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നും അഭിഭാഷകൻ കുമാരേശൻ അറിയിച്ചു. നികുതി വെട്ടിപ്പ് നടത്തിയിട്ടില്ല. കൃത്യമായ നികുതി അടയ്ക്കാൻ തയ്യാറാണ്. നടപടിക്രമങ്ങൾ വൈകിയതാണ് ചോദ്യം ചെയ്തതെന്നും ചൂണ്ടികാട്ടിയാകും അപ്പീൽ നൽകുകയെന്നും അഭിഭാഷകൻ വ്യക്തമാക്കി.
Post Your Comments