ദുബായ്: 520 തടവുകാര്‍ക്ക് മോചനം നൽകി യു.എ.ഇ. ബലിപെരുന്നാള്‍ പ്രമാണിച്ച് യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ആണ് 520 തടവുകാര്‍ക്ക് മാപ്പുനല്‍കിയത്. വിവിധ ദേശക്കാരായ തടവുകാരെയാണ് മോചിപ്പിക്കാന്‍ ഉത്തരവിട്ടത്. പെരുന്നാള്‍ അവസരത്തില്‍ തടവുകാരുടെ കുടുംബത്തിലും ബന്ധപ്പെട്ടവരിലും ആഹ്ലാദം പകരാനാണ് മോചനത്തിന് നിര്‍ദേശം നല്‍കിയതെന്ന് ദുബായ് അറ്റോര്‍ണി ജനറല്‍ കൗണ്‍സിലര്‍ ഇസാം ഈസ അല്‍ ഹുമൈദാന്‍ വ്യക്തമാക്കി.
Read Also: കേരളത്തിന്റെ ലെയ്സണ്‍ ഓഫിസര്‍ പദവിയില്‍ എ.സമ്പത്ത് കൈപ്പറ്റിയത് 22 ലക്ഷത്തിലധികം
‘തെറ്റുകള്‍ ചെയ്തവര്‍ക്ക് പശ്ചാത്തപിക്കാനും അവരുടെ ജീവിതത്തിലേക്ക് മടങ്ങാനും നിയമം അനുസരിക്കുന്ന പൗരന്മാരായി വീണ്ടും മാറാനും അവസരം നല്‍കുക എന്ന തത്ത്വത്തിന് അനുസൃതമായാണ് തടവുകാരെ മോചിപ്പിച്ചത്. പബ്ലിക് പ്രോസിക്യൂഷന്‍ വൈകാതെ ദുബൈ പൊലീസിന്റെ ജനറല്‍ കമാന്‍ഡുമായി സഹകരിച്ച് തടവുകാരെ പെരുന്നാളിന് കുടുംബത്തില്‍ എത്തിക്കുന്ന രൂപത്തില്‍ ഉത്തരവ് നടപ്പാക്കും’- അറ്റോര്‍ണി ജനറല്‍ അറിയിച്ചു.
Post Your Comments