KeralaNattuvarthaLatest NewsNews

‘വൃക്കയും കരളും വിൽപനയ്ക്ക്’: ജീവിക്കാൻ മാർഗമില്ലാതായതോടെ അവയവ വിൽപ്പനയ്‌ക്കൊരുങ്ങി തെരുവ് ഗായകൻ

സ്വന്തമായി വീടോ ഭൂമിയോ ഇല്ലാത്തതിനാൽ അരയ്ക്കു താഴെ ശരീരം തളർന്ന റൊണാൾഡ് കുറച്ചു കാലമായി മുച്ചക്ര വണ്ടിയിലാണ് താമസം

തിരുവനന്തപുരം: ജീവിക്കാൻ മാർഗമില്ലാതായതോടെ അവയവ വിൽപ്പനയ്‌ക്കൊരുങ്ങി തെരുവ് ഗായകൻ. തന്റെ മുച്ചക്ര വാഹനത്തിലാണ് തെരുവ് ഗായകനായ റൊണാൾഡ് (58) ‘വൃക്കയും കരളും വിൽപനയ്ക്ക്’ എന്ന ബോർഡ് വച്ചത്.

സ്വന്തമായി വീടോ ഭൂമിയോ ഇല്ലാത്തതിനാൽ അരയ്ക്കു താഴെ ശരീരം തളർന്ന റൊണാൾഡ് കുറച്ചു കാലമായി മുച്ചക്ര വണ്ടിയിലാണ് താമസം. വിമാനത്താവളത്തിനടുത്താണു മുൻപു വാടകയ്ക്കു താമസിച്ചിരുന്നത്. റൊണാൾഡിന്റെ ഭാര്യ നേരത്തെ മരിച്ചുപോയതാണ്. മകൾ ഉപേക്ഷിച്ചു പോകുകയും മകൻ കേസിൽ കുടുങ്ങി ജയിലിൽ ആകുകയും ചെയ്തതോടെ ദാരിദ്ര്യം കനത്തു. തുടർന്ന് വാടക വീട്ടിൽ നിന്നും ഇറങ്ങേണ്ടി വന്നു.

അവയവം വിറ്റ് കിട്ടുന്ന പണം കൊണ്ടു മകനെ ജാമ്യത്തിൽ ഇറക്കണമെന്നും മകനെങ്കിലും സമാധാനത്തോടെ ജീവിക്കട്ടെയെന്നും റൊണാൾഡ്‌ പറയുന്നു. ജിവിതത്തിലെ എല്ലാ പ്രതീക്ഷയും അവസാനിച്ചപ്പോഴാണു സ്വന്തം അവയവങ്ങൾ വിൽക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘തലയ്ക്കു മീതേ ശൂന്യാകാശം, മനുഷ്യപുത്രനു തല ചായ്ക്കാൻ മണ്ണിലിടമില്ല’ തുടങ്ങിയ പാട്ടുകളാണു താൻ കൂടുതൽ തവണ പാടിയിട്ടുള്ളതെന്നും ഒടുവിൽ ജീവിതം അങ്ങനെ തന്നെയായി എന്നും റൊണാൾഡ്‌ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button