Latest NewsNewsFootballSports

ഇനി ക്ലബ് ഫുട്ബോൾ കാലം: പുതിയ തീരുമാനങ്ങളുമായി ജർമ്മൻ ബുണ്ടസ് ലിഗ

മ്യൂണിച്ച്: ജർമ്മൻ ബുണ്ടസ് ലിഗ ഫുട്ബോളിന്റെ 2021-22 സീസണിലും അഞ്ച് സബ്സ്റ്റിറ്റിയൂട്ടുകളെ കളത്തിലിറക്കാൻ ക്ലബുകൾക്ക് അനുമതി. കോവിഡ് വ്യാപനം കണക്കിലെടുത്താണ് ലീഗ് അധികൃതരുടെ ഈ തീരുമാനം. 2020-21 സീസണിലും അഞ്ച് പകരക്കാരെ കളത്തിലിറക്കാൻ ലീഗ് അനുവദിച്ചിരുന്നു. കൂടാതെ പുതിയ സീസണിൽ കാണികളെ അനുവദിക്കാനും തീരുമാനമായിട്ടുണ്ട്.

ഓഗസ്റ്റ് 27 മുതൽ എവേ ഫാൻസിന് ഗാലറിയിൽ കളി കാണാൻ അവസരമൊരുക്കുമെന്നതാണ് ജർമ്മൻ ഫുട്ബോൾ ലീഗിന്റെ മറ്റൊരു പ്രധാന തീരുമാനം. മൂന്നാം റൗണ്ട് മുതൽ അഞ്ച് ശതമാനം ടിക്കറ്റുകൾ ഹോം ടീമിനെതിരെ കളിക്കുന്ന ക്ലബിന്റെ ആരാധകർക്കായി ജർമ്മൻ ബുണ്ടസ് ലിഗ മാറ്റിവയ്ക്കും. കോവിഡ് ബാധയെ തുടർന്ന് കഴിഞ്ഞ സീസണിലെ ബുണ്ടസ് ലിഗ മത്സരങ്ങളിൽ ഭൂരിഭാഗത്തിലും കാണികളെ ഗാലറിയിൽ അനുവദിച്ചിരുന്നില്ല.

Read Also:- ഇംഗ്ലണ്ടിൽ കോവിഡ് സ്ഥിരീകരിച്ചത് സൂപ്പർതാരത്തിന്

കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതിന് അനുസരിച്ച് എവേ ഫാൻസിനെ കൂടുതൽ ഗാലറിയിൽ പ്രവേശിപ്പിക്കാനാണ് നീക്കം. ഓഗസ്റ്റ് 23നാണ് ജർമ്മൻ ഫുട്ബോൾ ലീഗിന്റെ കിക്കോഫ്. ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ബയേൺ മ്യൂണിച്ചും ബെറൂസിയ മോൺചെൻഗ്ലാഡ്ബാഷുമാണ് നേർക്കുനേർ ഏറ്റുമുട്ടുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button