NattuvarthaLatest NewsKeralaNews

വൃക്കയും കരളും വിൽപ്പനയ്ക്കെന്ന് പരസ്യപ്പെടുത്തിയ തെരുവുഗായകന് സഹായവുമായി എം എൽ എ

തിരുവനന്തപുരം: വൃക്കയും കരളും വിൽപ്പനയ്ക്കെന്ന് പരസ്യപ്പെടുത്തിയ തെരുവുഗായകന് സഹായവുമായി പി ടി തോമസ് എം എൽ എ രംഗത്ത്.
സ്വന്തം കരളും വൃക്കയും വിൽപ്പനയ്ക്കെന്ന് എഴുതിയ പരസ്യ ബോർഡുമായി ഒരു ഭിന്നശേഷിക്കാരന്റെ വാഹനം കടന്നു പോകുന്ന ദൃശ്യം ഏറെ വേദനയോടെയാണ് മലയാളികൾ കണ്ടത്. കോവിഡ് പ്രതിസന്ധി മൂലം ആത്മഹത്യയിലേക്ക് വരെ എത്തിനിൽക്കുന്ന മനുഷ്യരുള്ളപ്പോൾ ഇതിലും അത്ഭുതപ്പെടാനൊന്നുമില്ലായിരുന്നു.

Also Read:അനിതയെ കഴുത്തുഞെരിച്ചു കൊന്ന് ആറ്റില്‍ തള്ളാനായിരുന്നു പദ്ധതി: പ്രബീഷിന്റെ കരുനീക്കങ്ങൾ ഇങ്ങനെ..

ജീവിതം വഴിമുട്ടിയതോടെ വൃക്കയും കരളും വില്‍ക്കാനുണ്ടെന്ന് പരസ്യപ്പെടുത്തിയ ഒരു ബോർഡുമായി തെരുവിലേക്കിറങ്ങിയത് അതേ തെരുവിൽ തന്നെ ഗായകനായി ഉപജീവനം നടത്തിയിരുന്ന റൊണാള്‍ഡായിരുന്നു. റൊണാള്‍ഡിന് വീടു വച്ചു നല്‍കാന്‍ വേണ്ട ഇടപെടല്‍ നടത്തുമെന്ന് എം.എല്‍.എ. അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം ശംഖുമുഖം സ്വദേശിയായ റൊണാള്‍ഡിന്‍റെ ദുരിതയാത്ര പ്രമുഖ ചാനലിലൂടെയാണ് ലോകം കണ്ടത്.

റൊണാള്‍ഡിന് ആകെയുണ്ടായിരുന്നത് ഒരു അനന്തരവനാണ്. മക്കള്‍ അയാളെ പണ്ടേ ഉപേക്ഷിച്ചതാണ്. തനിച്ചായിരുന്നു ഭിന്നശേഷിക്കാരനായ റൊണാള്‍ഡിന്റെ ഓരോ യാത്രയും. ഒടുവിൽ ആകെയുണ്ടായിരുന്ന അനന്തരവന് ഗുരുതര രോഗം ബാധിച്ചതോടെ റൊണാള്‍ഡിന്‍റെ എല്ലാ വഴിയും അടഞ്ഞു. വീടില്ല പണമില്ല ഭക്ഷണവുമില്ലാത്ത അവസ്ഥയായി.

ഒടുവിൽ ഗത്യന്തരമില്ലാതെയാണ് അനന്തരവന്‍റെ ചികിത്സയ്ക്കും തന്‍റെ വിശപ്പകറ്റാനുമായി വൃക്കയും കരളും വില്‍ക്കാനുണ്ടെന്ന പരസ്യബോര്‍ഡ് വാഹനത്തില്‍ തൂക്കി യാത്ര തുടങ്ങിയത്.
സംഭവം വാര്‍ത്തയായതോടെയാണ് പി.ടി. തോമസ് എം.എല്‍.എ. റൊണാള്‍ഡിന് സഹായവുമായി രംഗത്തെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button