കോഴിക്കോട്: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനിയുടെ ഇടപെടൽ വ്യക്തമാക്കുന്ന തെളിവുകൾ പുറത്ത്. കൊയിലാണ്ടി സ്വദേശിയായ പ്രവാസി യുവാവിനെ വീട്ടില്‍ നിന്നും തോക്ക് ചൂണ്ടി തട്ടിക്കൊണ്ട് പോയി ക്രൂരമായി പീഡിപ്പിച്ച സംഭവത്തിനു പിന്നിലും കൊടി സുനിയും സംഘവുമാണെന്ന് വ്യക്തമാകുന്ന തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. ജയിലില്‍ നിന്ന് കൊടി സുനിയുടെ ഭീഷണി സന്ദേശമാണ് പുറത്തായത്. അഷ്‌റഫിനെ തട്ടിക്കൊണ്ടുപോയത് സ്വര്ണക്കടത്തിലെ കൊടുവള്ളി സംഘമാണെന്ന റിപ്പോർട്ട് പുറത്തുവരുന്നതിനിടയിലാണ് പുതിയ റിപ്പോർട്ട്.
തട്ടിക്കൊണ്ട് പോയ അഷ്റഫിന്റെ ഫോണില്‍ നിന്ന് കൊടി സുനിയുമായി ബന്ധപ്പെട്ട തെളിവ് ലഭിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏഷ്യാനെറ്റ് ന്യൂസ് ആണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. കൊയിലാണ്ടിയിലെ അഷ്‌റഫിന്റെ പക്കല്‍ നിന്ന് സ്വര്‍ണം തട്ടിയെടുത്തത് തന്റെ സംഘമെന്ന് കൊടി സുനി പറയുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നത്.
Also Read:വോണിന്റെ പിൻഗാമിയെ കണ്ടെത്തി ആരാധകർ: മാജിക്കൽ ബോളിന്റെ ഹാങ് ഓവർ മാറാതെ ഇമാം ഉൽ ഹക്ക്
‘കൊയിലാണ്ടിയിലെ അഷ്റഫിന്‍റെ കയ്യിലുള്ള സാധനം നമ്മുടെ കമ്ബനിയാ കൊണ്ട് പോയത്. ഇനി അതിന്‍റെ പുറകേ നടക്കണ്ട. അറിയുന്ന ആളുകളോട് കാര്യങ്ങള്‍ പറഞ്ഞ് കൊടുത്തേക്ക്’, എന്നാണ് കൊടി സുനി ശബ്ദസന്ദേശത്തില്‍ പറയുന്നത്. ഈ ശബ്ദസന്ദേശം തനിക്ക് അയച്ച് തന്നത് കണ്ണൂര്‍ സംഘം ആണെന്നും താൻ ഇത് കൊടുവള്ളി സംഘത്തിന് അയച്ചുവെന്നും അഷ്‌റഫ് കസ്റ്റംസിനോട് പറഞ്ഞതായി റിപ്പോർട്ടുകൾ.
സ്വര്‍ണ കടത്തിന് ക്യാരിയറായി പ്രവര്‍ത്തിച്ച കൊയിലാണ്ടി ഊരള്ളൂരിലെ മാതോത്ത് മീത്തല്‍ മമ്മദിന്റെ മകന്‍ അഷ്‌റഫിനെ (35) പതിമൂന്നാം തീയ്യതി പുലര്‍ച്ചെയാണ് ഒരു സംഘം തട്ടിക്കൊണ്ട് പോയത്. ഇയാളെ പതിനാലിന് രാവിലെ കോഴിക്കോട് ജില്ലയിലെ കുന്നമംഗലത്താണ് കണ്ടെത്തിയത്. സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തട്ടിക്കൊണ്ട് പോയ സംഘത്തിലുള്ളവര്‍ മുഴുവന്‍ പിടിയിലായ ശേഷം കൊടി സുനിയുടെ ബന്ധം അന്വേഷിക്കുമെന്ന് പോലീസ് വ്യക്തമാക്കുന്നു.
Post Your Comments