Latest NewsIndiaNews

അറസ്റ്റിലായ അൽ ഖ്വായ്ദ ഭീകരർക്ക് നിയമ പിന്തുണ നൽകുമെന്ന് പ്രഖ്യാപിച്ച് ജാമിയാത്ത് ഉലാമ ഇ ഹിന്ദ്

ന്യൂഡൽഹി : യു പിയിൽ അറസ്റ്റിലായ അൽ ഖ്വായ്ദ ഭീകരർക്ക് നിയമ പിന്തുണ നൽകുമെന്ന് പ്രഖ്യാപിച്ച് ജാമിയാത്ത് ഉലാമ ഇ ഹിന്ദ്. ജെയുഎച്ച് അവർക്ക് എല്ലാ പിന്തുണയും നൽകുമെന്ന് സംഘടനാ പ്രസിഡന്റ് അർഷാദ് മദനി അറിയിച്ചു.

Read Also : വാരണാസിയിൽ 1500 കോടി രൂപയുടെ വികസന പദ്ധതികൾ സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി 

മുസ്ലീം യുവാക്കളെ ലക്ഷ്യം വെച്ചാണ് ദേശീയ ഏജൻസികൾ പ്രവർത്തിക്കുന്നത് എന്ന് സംഘടന ആരോപിച്ചു. അതേസമയം ഭീകരർക്ക് പരിരക്ഷ നൽകിക്കൊണ്ട് സമൂഹത്തിൽ മതവിദ്വേഷം വളർത്താനുള്ള സംഘടനയുടെ ശ്രമത്തിനെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്.

സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്തെ വിവിധ ഇടങ്ങളിൽ സ്‌ഫോടനം നടത്താൻ പദ്ധതിയിട്ട അഞ്ച് ഭീകരരാണ് പിടിയിലായത്. ചാവേർ ആക്രമണം നടത്താൻ ഭീകരർക്ക് പ്രത്യേക പരിശീലനം ലഭിച്ചതായും പോലീസ് വെളിപ്പെടുത്തി. പ്രഷർ കുക്കർ ബോംബ്, സ്‌ഫോടക വസ്തുക്കൾ, ഡിറ്റേനേറ്റർ ഉൾപ്പെടെയുള്ള വസ്തുക്കളും ഇവർ താമസിച്ചിരുന്ന വീട്ടിൽ നിന്നും പിടിച്ചെടുത്തു.

തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മറ്റ് മൂന്ന് ഭീകരരെ കൂടി സേന പിടികൂടി. ഭീകരർക്ക് നിയമ പിന്തുണ നൽകുന്നതിലൂടെ രാജ്യത്തെ ക്രമസമാധാന നില തകർക്കാനാണ് സംഘടന ശ്രമിക്കുന്നത് എന്ന ആരോപണങ്ങളും ഉയരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button