തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.എസ്.എല്‍.സി. പരീക്ഷാഫല പ്രഖ്യാപനത്തിൽ പ്രതികരണവുമായി ജേക്കബ് തോമസ്. കേരളത്തിലെ മന്ത്രിമാരാണ് ഇന്ത്യയിലെ ഏറ്റവും ബുദ്ധിശാലികളും വിവരമുള്ളവരെന്നും ജേക്കബ് തോമസ് പരിഹസിച്ചു. ‘വിദ്യാർത്ഥികൾ 99 ശതമാനം പാസ് ആണെന്നും മന്ത്രി 100% പാസ്’ ആയെന്ന തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലെ കമന്റിന് മറുപടിയായിട്ടാണ് ജേക്കബ് തോമസ് സർക്കാരിനെ പരിഹസിച്ചത്.
‘കേരളത്തിലെ മന്ത്രിമാരാണ് ഇന്ത്യയിലെ ഏറ്റവും ബുദ്ധിശാലികളും, വിവരമുള്ളവരുമെന്നു മനസിലാക്കാൻ കേരള സ്കൂൾ റിസൾട്ടും, കോവിഡ് റിസൾട്ടും, പൊതുകട റിസൾറ്റും, ക്രൈം റിസൽറ്റും പോരെ’ എന്നായിരുന്നു ജേക്കബ് തോമസിന്റെ പ്രതികരണം. അദ്ദേഹന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ കമന്റിട്ട യുവവൈന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ‘ഇങ്ങനെയാണ് കേരളം സമ്പൂർണ സാക്ഷരതിയിൽ ആകുന്നതും പ്രബുദ്ധരുടെ എണ്ണം കൂടുന്നതും, മലയാളത്തിലെ നാലുവാക്കിൽ 40 തെറ്റുവരുത്തുന്ന നമ്മുടെ വിദ്യാഭ്യാസമന്ത്രിയുടെ ക്വാളിഫിക്കേഷൻ ബിരുദം ആണെന്ന കേൾക്കുന്നെ അപ്പോൾ തന്നെ അറിയാം നിലവാരം’ എന്നായിരുന്നു ഒരു യുവാവിന്റെ കമന്റ്. ഇതിനു ജേക്കബ് തോമസ് നൽകിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്.
Also Read:‘വ്യാജ ഓഫറുകള്‍ പ്രചരിക്കുന്നു’: വഞ്ചിതരാകരുതെന്ന് ലുലു ഗ്രൂപ്പ്
അതേസമയം, സംസ്ഥാനത്ത് ഇത്തവണ വിജയശതമാനം- 99.47 ആണ്. റെക്കോഡ് വിജയശതമാനമാണ് ഇത്തവണത്തേത്. 4,21,887 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ പേര്‍ 4,19,651 പേര്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. 98.28 ആയിരുന്നു കഴിഞ്ഞ അധ്യയന വര്‍ഷത്തെ വിജയശതമാനം. 0.65 ശതമാനത്തിന്റെ വര്‍ധനയാണ് ഇത്തവണത്തെ വിജയശതമാനത്തില്‍ ഉണ്ടായിട്ടുള്ളത്.
Post Your Comments