ലക്നൗ: സ്വാതന്ത്ര്യ ദിനത്തിൽ ചാവേർ ആക്രമണത്തിന് പദ്ധതിയിട്ട മൂന്നുപേർ പോലീസ് പിടിയിൽ. അൽ ക്വയ്ദയുമായി ബന്ധമുള്ള ‘അൻസാർ ഘസ്വാതുൽ ഹിന്ദ്’ എന്ന സംഘടനയിലെ മൂന്ന് പേരെയാണ് യുപി പോലീസ് അറസ്റ്റ് ചെയ്തത്. ഷക്കീൽ, മുഹമ്മദ് മസ്ത്ഖീം, മുഹമ്മദ് മൊയ്ദ് എന്നിവരാണ് പിടിയിലായത്.
’അൻസാർ ഘസ്വാതുൽ ഹിന്ദ്’ അംഗങ്ങളായ മിൻഹാസ് അഹമ്മദ്, മുഷീറുദ്ദീൻ എന്നിവരെ ജൂലൈ 11ന് യുപി ആന്റി ടെററിസ്റ് സ്ക്വാഡ് പിടികൂടിയിരുന്നു. സ്വാതന്ത്ര്യ ദിനത്തിൽ യുപിയിലെ വിവിധ നഗരങ്ങളിൽ ചാവേർ ആക്രമണം നടത്താൻ ഇവർ പദ്ധതിയിട്ടിരുന്നുവെന്ന് എടിഎസ് വ്യക്തമാക്കി. ഇവരിൽ നിന്നും ലഭ്യമായ വിവരത്തെ തുടർന്നാണ് മറ്റ് മൂന്നുപേരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തത്.
Post Your Comments