ജയ്പൂര്‍: കഴിഞ്ഞ ദിവസം രാജസ്ഥാനില്‍ പിടിയിലായ ആള്‍ പാകിസ്താന്‍ ചാരനെന്ന് സ്ഥിരീകരണം. പൊഖ്‌റാനില്‍ ഹബീബുര്‍ റഹ്മാന്‍ എന്നയാളാണ് പിടിയിലായത്. ഇയാള്‍ പാക് ചാര ഏജന്‍സിയായ ഐഎസ്‌ഐയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്.
Also Read: അനിത കൊലക്കേസിലെ പ്രതി പ്രബീഷിനെ കുറിച്ച് ദുരൂഹതകള്‍ ഏറുന്നു, 15 ലധികം സ്ത്രീകളുമായി ബന്ധം
ഹബീബുര്‍ റഹ്മാന്റെ പക്കല്‍ നിന്നും നിരവധി നിര്‍ണായകമായ രേഖകളും സൈനിക മേഖലകളുടെ ഭൂപടങ്ങളും പിടികൂടിയിട്ടുണ്ട്. രഹസ്യ സ്വഭാവമുള്ള രേഖകള്‍ ആഗ്രയിലുള്ള ഒരു സൈനികനാണ് തനിയ്ക്ക് നല്‍കിയതെന്ന് ഹബീബുര്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയതായാണ് സൂചന. നിലവില്‍ ഡല്‍ഹി പോലീസ് ക്രൈം ബ്രാഞ്ചും രഹസ്യാന്വേഷണ വിഭാഗവും ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യന്‍ സൈന്യത്തിന് പച്ചക്കറികള്‍ വിതരണം ചെയ്തിരുന്നത് ഹബീബുര്‍ റഹ്മാനായിരുന്നു. ഇത് മറയാക്കി ഹബീബുര്‍ സുപ്രധാനമായ പല വിവരങ്ങളും ഐഎസ്‌ഐയ്ക്ക് ചോര്‍ത്തി നല്‍കിയതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇയാള്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതായി ഡല്‍ഹി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ കുറേ നാളുകളായി ഹബീബുര്‍ റഹ്മാന്‍ ഡല്‍ഹി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു.
Post Your Comments