Latest NewsNewsInternational

പാകിസ്ഥാന്‍ മുന്‍ പ്രസിഡന്‍റ്​​ മംനൂന്‍ ഹുസൈന്‍ അന്തരിച്ചു

1940ല്‍ ആഗ്രയിലായിരുന്നു ജനനം. ഇന്ത്യ-പാക്​ വിഭജനത്തിന്​ ശേഷമാണ് കുടുംബം ​പാകിസ്ഥാനിലേക്ക്​ കുടിയേറിയത്.

കറാച്ചി: പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് മംനൂന്‍ ഹുസൈന്‍ (80) അന്തരിച്ചു. മുസ്​ലിം ലീഗ്​-നവാസ്​ (പി.എം.എല്‍-എന്‍) മുതിര്‍ന്ന നേതാവുമായ മംനൂന്‍ ഹുസൈന്‍​ വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

Read Also: ബലിപെരുന്നാള്‍: 520 തടവുകാര്‍ക്ക്​ മോചനം നൽകി യു.എ.ഇ

കഴിഞ്ഞ ഫെബ്രുവരിയില്‍ അര്‍ബുദം സ്​ഥിരീകരിച്ചിരുന്നു. പാകിസ്ഥാന്റെ 12-മത്തെ പ്രസിഡന്‍റായി 2013ലാണ്​ മംനൂന്‍ ഹുസൈന്‍ ചുമതലയേറ്റത്​. 2018 വരെ അധികാരത്തില്‍ തുടര്‍ന്നു. 1940ല്‍ ആഗ്രയിലായിരുന്നു ജനനം. ഇന്ത്യ-പാക്​ വിഭജനത്തിന്​ ശേഷമാണ് കുടുംബം ​പാകിസ്ഥാനിലേക്ക്​ കുടിയേറിയത്.

shortlink

Post Your Comments


Back to top button