International

പാക്കിസ്ഥാനില്‍ പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍(ഇസിപി) പ്രസിഡന്റ് മംനൂണ്‍ ഹുസൈന്‍ ആണ് ഔദ്യോഗികമായി തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. ജൂലൈ 25നാണ് പാക്കിസ്ഥാനില്‍ പൊതു തെരഞ്ഞെടുപ്പ് നടക്കുക. പിഎംഎല്‍ എന്‍ സര്‍ക്കാരിന്റെ കാലാവധി മേയില്‍ അവസാനിക്കാനിരിക്കെയാണ് പുതിയ പ്രഖ്യാപനം.

ജൂലൈ 25 ന് ഹുസൈന്‍ അംഗീകാരം നല്‍കിയത് ചൂണ്ടിക്കാട്ടിയുള്ള കത്ത് ഇസിപിക്ക് അയച്ചു കൊടുക്കുമെന്ന് പ്രസിഡന്റിന്റെ ഓഫീസ് വ്യക്തമാക്കി. തുടര്‍ച്ചയായി രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറാണ് ഇപ്പോള്‍ ഭരിക്കുന്നത്. അഞ്ച് വര്‍ഷത്തെ ഭരണനിര്‍വ്വഹണം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

105.95 ദശലക്ഷം വോട്ടര്‍മാരാണ് പുതിയ സര്‍ക്കാരിനെ തെരഞ്ഞെടുക്കുന്നത്. ഇതില്‍ 59.2 മില്ല്യണ്‍ പുരുഷന്മാരും 46.7 ദശലക്ഷം വനിതാ വോട്ടര്‍മാരുമാണ്. തെരഞ്ഞെടുപ്പ് നടക്കും വരെയുള്ള ഇടക്കാല സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് ചര്‍ച്ച പുരോഗമിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button