തിരുവനന്തപുരം: പാട്യാലയിൽ നടന്ന ദേശീയ അത്‌ലറ്റിക് മീറ്റിൽ മെഡൽ നേടിയ കേരള പോലീസ് താരങ്ങളെ അഭിനന്ദിച്ച് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്. ലോംഗ്ജംപിൽ സ്വർണ്ണം നേടിയ മുഹമ്മദ് അനീസ്, 110 മീറ്റർ ഹർഡിൽസിലും 4X100 മീറ്റർ റിലേയിലും വെളളിമെഡൽ നേടിയ സി.ഫയാസ്, 4X100 മീറ്റർ റിലേയിൽ വെളളിമെഡൽ നേടിയ കെ.പി.അശ്വിൻ എന്നിവരെയാണ് സംസ്ഥാന പോലീസ് മേധാവി അനുമോദിച്ചത്.
സെൻട്രൽ സ്‌പോർട്‌സ് ഓഫീസർ കൂടിയായ എ.ഡി.ജി.പി മനോജ് എബ്രഹാം, മറ്റ് മുതിർന്ന പോലീസ് ഓഫീസർമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരുന്നു ചടങ്ങുകൾ നടന്നത്.
Post Your Comments