![](/wp-content/uploads/2021/07/anitha1.jpg)
ആലപ്പുഴ : പള്ളാത്തുരുത്തിയില്‍ അനിത കൊല്ലപ്പെട്ട കേസിലെ പ്രതി പ്രബീഷുമായി ബന്ധപ്പെട്ടു ദുരൂഹതകള്‍ ഏറുന്നു. കൊല്ലപ്പെട്ട അനിതയും, കൂട്ടുപ്രതിയായ രജനിയും ഇയാളുടെ കാമുകിമാരായിരുന്നു. മൂവരും കൊലനടന്ന ദിവസം രജനിയുടെ വീട്ടില്‍ ഒന്നിച്ചു താമസിച്ചിരുന്നുവെന്നതാണ് പോലീസിനെയും നാട്ടുകാരെയും ഒരു പോലെ അത്ഭുതപ്പെടുത്തുന്നത്. പ്രബീഷിന്റെ ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് ഇയാള്‍ക്കു 15 ഓളം സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നതായി വ്യക്തമായെന്നു പോലീസ് പറയുന്നു.
എന്നാല്‍ ഇത്തരം ബന്ധങ്ങള്‍ നിലവില്‍ നിയമവിരുദ്ധമല്ലാത്തത് കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് വകുപ്പില്ല. എന്നാല്‍, ഏതെങ്കിലും സ്ത്രീകളില്‍ നിന്നു പരാതികള്‍ ഉയര്‍ന്നാല്‍ ഇതു അന്വേഷിക്കേണ്ടതായി വരും. പ്രബീഷിന് എന്തെങ്കിലും ക്രിമിനല്‍ പശ്ചാത്തലമുണ്ടോ എന്ന് നാട്ടുകാര്‍ സംശയിക്കുന്നു. കൈനകരിയില്‍ താമസത്തിനെത്തിയപ്പോള്‍ മുതലുള്ള ഇയാളുടെ പെരുമാറ്റവും, ഇടപെടലുകളുമാണ് നാട്ടുകാരുടെ സംശയത്തിനു അടിവരയിടുന്നത്.
പ്രബീഷ് മൂന്നു വര്‍ഷത്തോളമായി കൈനകരിയിലെ വീട്ടില്‍ രജനിക്കൊപ്പമാണ് കഴിഞ്ഞത് എന്ന് പറഞ്ഞിരുന്നുവെങ്കിലും കൂടുതല്‍ സമയവും ഇയാള്‍ ഇവിടെ ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പൊലീസിന് മൊഴി നല്‍കി. താന്‍ ഡ്രെവറാണെന്നാണ് ഇയാള്‍ പറഞ്ഞിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
Post Your Comments