KeralaLatest NewsNews

കേ​ര​ള​ത്തിന്റെ ലെ​യ്​​സ​ണ്‍ ഓഫിസര്‍ പദവിയില്‍ എ.സമ്പത്ത് കൈ​പ്പ​റ്റി​യ​ത് 22 ലക്ഷത്തിലധികം

ലെ​യ്​​സ​ണ്‍ ഓ​ഫി​സ​ര്‍ എ​ന്ന നി​ല​യി​ല്‍ സ​മ്പ​ത്ത്​ കോ​ടി​ക​ള്‍ ആ​നു​കൂ​ല്യ​മാ​യി കൈ​പ്പ​റ്റി​യെ​ന്ന ആ​രോ​പ​ണ​മാ​ണ്​ ഇ​വി​ടെ പൊ​ളി​യു​ന്ന​തെ​ന്ന്​ അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ആ​ല​പ്പു​ഴ:​ ഒ​ന്നാം പി​ണ​റാ​യി സ​ര്‍​ക്കാ​റി​ന്റെ കാ​ല​ത്ത്​ കേ​ര​ള​ത്തിന്റെ ലെ​യ്​​സ​ണ്‍ ഓ​ഫി​സ​ര്‍ എ​ന്ന നി​ല​യി​ല്‍ ആ​റ്റി​ങ്ങ​ല്‍ മു​ന്‍ എം.​പി​യും സി.​പി.​എം നേ​താ​വു​മാ​യ എ. ​സ​മ്പ​ത്ത് കൈ​പ്പ​റ്റി​യ​ത്​ 22,74,346 രൂ​പ​യെ​ന്ന്​ വി​വ​രാ​വ​കാ​ശ രേ​ഖ. ശ​മ്പ​ളം, യാ​ത്ര​ബ​ത്ത, മെ​ഡി​ക്ക​ല്‍ ആ​നു​കൂ​ല്യം എ​ന്നി​ങ്ങ​നെ 2019 ആ​ഗ​സ്​​റ്റ്​ മൂ​ന്നു ​മു​ത​ല്‍ 2021 മാ​ര്‍​ച്ച്‌​ ഒ​ന്നു​വ​രെ 19 മാ​സ​ത്തി​നിടെ​യാ​ണ്​ ഇ​ത്ര​യും രൂ​പ കൈ​പ്പ​റ്റി​യ​തെ​ന്ന്​ കൊ​ച്ചി​യി​ലെ പ്രോ​പ്പ​ര്‍ ചാ​ന​ല്‍ വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ന​ല്‍​കി​യ അ​പേ​ക്ഷ​ക്കു​ള്ള മ​റു​പ​ടി​യി​ല്‍​ ഡ​ല്‍​ഹി​യി​ലെ കേ​ര​ള ഹൗ​സ്​ റെ​സി​ഡ​ന്‍​റ്​ ക​മ്മീ​ഷ​ണ​റു​ടെ കാ​ര്യാ​ല​യം വ്യ​ക്ത​മാ​ക്കി.

ശമ്പ​ള ഇ​ന​ത്തി​ല്‍ 14,88,244 രൂ​പ, യാ​ത്ര​ബ​ത്ത 8,51,952 രൂ​പ, മെ​ഡി​ക്ക​ല്‍ ആ​നു​കൂ​ല്യം 4150 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ്​ കൈ​പ്പ​റ്റി​യ​ത്. ഈ ​കാ​ല​യ​ള​വി​ല്‍ ശ​രാ​ശ​രി മാ​സ​ശ​മ്പ​ളം 1,19,000 രൂ​പ കൈ​പ്പ​റ്റി​യ​താ​യി ക​ണ​ക്കാ​ക്കാ​മെ​ന്നും പ്രോ​പ്പ​ര്‍ ചാ​ന​ല്‍ പ്ര​സി​ഡ​ന്‍​റ്​ എം.​കെ. ഹ​രി​ദാ​സ്​ ചൂ​ണ്ടി​ക്കാ​ട്ടി. ലെ​യ്​​സ​ണ്‍ ഓ​ഫി​സ​ര്‍ എ​ന്ന നി​ല​യി​ല്‍ സ​മ്പ​ത്ത്​ കോ​ടി​ക​ള്‍ ആ​നു​കൂ​ല്യ​മാ​യി കൈ​പ്പ​റ്റി​യെ​ന്ന ആ​രോ​പ​ണ​മാ​ണ്​ ഇ​വി​ടെ പൊ​ളി​യു​ന്ന​തെ​ന്ന്​ അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Read Also: ബസില്‍ മറന്ന മൂന്നര വയസ്സുകാരൻ ശ്വാസംമുട്ടി മരിച്ചു

ആ​റ്റി​ങ്ങ​ല്‍ മ​ണ്ഡ​ല​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യത്തെ​ത്തു​ട​ര്‍​ന്ന്​ സമ്പ​ത്തി​നെ ഏ​തെ​ങ്കി​ലു​മൊ​രു അ​ധി​കാ​ര​സ്ഥാ​ന​ത്ത്​ അ​വ​രോ​ധി​ക്ക​ണ​മെ​ന്ന സി.​പി.​എം തീ​രു​മാ​ന​ത്തിന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ഇ​ത്ത​ര​മൊ​രു ത​സ്​​തി​ക സൃ​ഷ്​​ടി​ച്ച​ത്. സ്വ​ജ​ന​പ​ക്ഷ​പാ​ത​ത്തി​ന്​ ന​ട​ത്തി​യ ഈ ​നീ​ക്കം ഖ​ജ​നാ​വി​ന്​ വ​ന്‍ ന​ഷ്​​ടം വ​രു​ത്തു​മെ​ന്ന്​ പ​ര​ക്കെ ആ​ക്ഷേ​പ​മു​യ​ര്‍​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button