KeralaLatest NewsNews

സമ്പത്തില്ലെങ്കിലും സമ്പത്തിന് ക്യാബിനറ്റ് പദവി; കേരളത്തിന്റെ പ്രതിനിധിയുടെ സ്റ്റാഫുകൾക്ക് ശമ്പളയിനത്തില്‍ മാത്രം നൽകുന്നത് ലക്ഷങ്ങൾ; രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലും ധൂർത്ത് അവസാനിപ്പിക്കാതെ പിണറായി സർക്കാർ

തിരുവനന്തപുരം: കേരള സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ വലയുമ്പോഴും ധൂർത്ത് അവസാനിപ്പിക്കാതെ പിണറായി സർക്കാർ. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോറ്റതോടെ എ. സമ്പത്തിനെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി ഇടത് സര്‍ക്കാര്‍ ക്യാബിനറ്റ് പദവിയിൽ നിയമിച്ചിരുന്നു.

ഇതിനെതിരെ ജനങ്ങളില്‍ നിന്ന് രൂക്ഷ വിമര്‍ശനം ഉയര്‍ന്നെങ്കിലും അതിനു പിന്നാലെ സമ്പത്തിന് പ്രത്യേകം ഔദ്യോഗിക വാഹനവും വസതിക്കും സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി. പൊതു ഖജനാവ് ധൂര്‍ത്തടിച്ച് പിണറായി സര്‍ക്കാര്‍ മുന്നേറുമ്പോൾ മലയാളികളുടെ ആശങ്കകൾ അവസാനിക്കുന്നില്ല.

സമ്പത്തിനെ ക്യാബിനറ്റ് പദവിയിലാണ് കേരളത്തിന്റെ പ്രതിനിധിയായി നിയമിച്ചത്. കേരള ഹൗസിലുള്ള ഓഫീസില്‍ ഒരു പ്രൈവറ്റ് സെക്രട്ടറി, രണ്ട് അസിസ്റ്റന്റുമാര്‍, ഒരു ഓഫീസ് അസിസ്റ്റന്റ്, ഒരു ഡ്രൈവറും വാഹനവും ഉള്‍പ്പടെയാണ് സമ്പത്തിന് ഡൽഹിയിൽ പ്രത്യേക പദവി നല്‍കിയിരിക്കുന്നത്. ഇവരെല്ലാം കേരള ഹൗസിലാണ് താമസിക്കുന്നതും.

നാലു പേര്‍ക്ക് ശമ്പളയിനത്തില്‍ മാത്രം ലക്ഷങ്ങളാണ് സംസ്ഥാന ഖജനാവില്‍ നിന്നും നല്‍കുന്നത്. അതിനു പിന്നാലെയാണ് സമ്പത്തിന് വസതിയും വാഹനവും കൂടി നല്‍കാനുള്ള തീരുമാനം. ഇതും ഖജനാവിന് ലക്ഷങ്ങള്‍ ചെലവ് വരുത്തി വെയ്ക്കുന്നതാണ്.

മുന്നാക്ക ക്ഷേമ കോര്‍പ്പറേഷന്‍ അധ്യക്ഷന്‍, ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍, ചീഫ് വിപ്പ് തുടങ്ങി പാര്‍ട്ടിക്ക് താത്പ്പര്യമുള്ളവര്‍ക്കായി ക്യാബിനറ്റ് പദവിയുള്ള തസ്തികകളുടെ എണ്ണവും അവയ്ക്കുള്ള അനാവശ്യ സൗകര്യങ്ങളും കൂട്ടിക്കൂട്ടി പിണറായി സര്‍ക്കാര്‍ ചെലവുകള്‍ നാള്‍ക്കുനാള്‍ ഉയർത്തുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button