KeralaLatest NewsNews

ഒടുവിൽ മുട്ടുകുത്തി പിണറായി സർക്കാർ: പ്രതിഷേധങ്ങൾക്കൊടുവിൽ വ്യാപാരികളുമായി ചര്‍ച്ച

മന്ത്രി എ കെ ശശീന്ദ്രന്‍, കോഴിക്കോട് ജില്ലാ കളക്ടര്‍, വ്യാപാര സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.

കോഴിക്കോട്: വ്യാപാരികളോടുള്ള സംസ്ഥാന സർക്കാരിന്റെ സമീപനത്തിൽ അയവ്. കടകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപാരികളോടുള്ള സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും നിലപാടില്‍ പ്രതിഷേധം വ്യാപകമായതാേടെ ചര്‍ച്ചയ്ക്ക് തയ്യാറെടുത്ത് സംസ്ഥാന സര്‍ക്കാര്‍. കോഴിക്കോട് കളക്ടറേറ്റില്‍ വ്യാപാരികളുമായി ചര്‍ച്ച നടത്തും. മന്ത്രി എ കെ ശശീന്ദ്രന്‍, കോഴിക്കോട് ജില്ലാ കളക്ടര്‍, വ്യാപാര സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.

സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച്‌ സി പി എം അനുകൂലസംഘടനയായ വ്യാപാരി വ്യവസായി സമിതിയടക്കം സമരത്തിനിറങ്ങിയ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് സന്നദ്ധമായത്. മുന്‍ എം.എല്‍.എയും വ്യാപാരി വ്യവസായി സമിതി പ്രസിഡന്റുമായ വി കെ സി മമ്മദ് കോയയുടെ നേതൃത്വത്തില്‍ കളക്ടറേറ്റിന് മുന്നില്‍ സമരം നടന്നുവരികയാണ്. സര്‍ക്കാരിനെ വെല്ലുവിളിച്ച്‌ സമരം ചെയ്യാന്‍ ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്നും വ്യാപാരികളുടെ പ്രശ്നങ്ങള്‍ സര്‍ക്കാരിനുമുന്നില്‍ അവതരിപ്പിക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യമെന്നുമാണ് വി കെ സി മമ്മദ് കോയ പറയുന്നത്.

Read Also: സ്വയം വാദിക്കാനൊരുങ്ങി സിസ്റ്റർ ലൂസി കളപ്പുര: കേരള ഹൈക്കോടതിയിൽ ഇന്ന് അത്യപൂർവ്വ വാദം

ഇന്നലത്തെ വാര്‍ത്താസമ്മേളനത്തിലാണ് വ്യാപാരികളെ ചൊടിപ്പിക്കുന്ന രീതിയില്‍ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് പ്രതികരണമുണ്ടായത്. ഇത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കുകയും യു ഡി എഫും ബി ജെ പിയും ഇതിനെ സര്‍ക്കാരിനെതിരെയുള്ള ആയുധമാക്കി വ്യാപാരികള്‍ക്ക് പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തു. ഇതോടെ അപകടം മണത്താണ് സര്‍ക്കാര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button