മുംബൈ: ബോളിവുഡ് താരം കരീന കപൂറിനെതിരെ പരാതി. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ക്രിസ്ത്യൻ സംഘടനയാണ് കരീന കപൂറിനെതിരെ പരാതി നൽകിയത്. മഹാരാഷ്ട്ര സിറ്റി പോലീസിലാണ് പരാതി നൽകിയിരിക്കുന്നത്.
Read Also: കേരള വികസനത്തിന് ഊന്നല്‍ നല്‍കി കേന്ദ്രം, ഭാരത് മാലാ പ്രോജക്ടില്‍ വരുന്നത് 11 അത്യാധുനിക റോഡുകള്‍
ആൽഫ ഒമേഗ ക്രിസ്ത്യൻ മഹാസംഘ് പ്രസിഡന്റ് ആഷിഷ് ഷിൻഡേയാണ് കരീനയ്‌ക്കെതിരെ പരാതി നൽകിയത്. തന്റെ ഗർഭകാല അനുഭവത്തെക്കുറിച്ച് അതിഥി ഷാ ബിംജാനിയ്ക്കൊപ്പം കരീന എഴുതിയ പ്രഗ്‌നൻസി ബൈബിൾ എന്ന പുസ്തകത്തെ കുറിച്ചാണ് പരാതി.
ബൈബിൾ ക്രിസ്തുമത വിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമാണെന്നും കരീനയുടെ പുസ്തകത്തിന്റെ പേര് മാറ്റണമെന്നും പരാതിയിൽ വ്യക്തമാക്കുന്നു. തങ്ങളുടെ മതവികാരം വ്രണപ്പെടുത്തിയെന്നും കരീനയ്ക്കെതിരെയും അതിഥി ഷാ ബിംജാനിയ്ക്കെതിരെയും കേസെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
Read Also: കട്ടിലിനടിയില്‍ താമസിക്കുന്നത് 18 പാമ്പുകൾ : വീട്ടുകാര്‍ ഞെട്ടലിൽ
Post Your Comments