KeralaLatest NewsNews

മറ്റൊരു രീതിയിലേക്ക് നിങ്ങള്‍ പോയാല്‍ നേരിടേണ്ട രീതിയില്‍ നേരിടും : പ്രതികരിച്ച് മുഖ്യമന്ത്രി

വ്യാഴാഴ്ച മുതല്‍ എല്ലാ ദിവസവും കടകള്‍ തുറക്കുമെന്ന് വ്യാപാരികളുടെ നിലപാട്

ന്യൂഡല്‍ഹി: കൊവിഡ് നിയന്ത്രണങ്ങളില്‍ വേണ്ട ഇളവുകളില്ലെങ്കില്‍ വ്യാഴാഴ്ച മുതല്‍ എല്ലാ ദിവസവും കടകള്‍ തുറക്കുമെന്ന വ്യാപാരികള്‍ നിലപാട് കടുപ്പിച്ചതോടെ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് എത്തി. അവരുടെ വികാരം മനസിലാക്കുന്നു. അവരോടൊപ്പം നില്‍ക്കുകയും ചെയ്യുന്നു. എന്നാല്‍ അവര്‍ മറ്റൊരു രീതിയിലേക്ക് പോകരുത്, അങ്ങനെയൊരു നിലയുണ്ടായാല്‍ നേരിടേണ്ട രീതിയില്‍ നേരിടുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

Read Also : സെക്രട്ടേറിയേറ്റില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശം

രോഗം വരാത്തവരുടെ എണ്ണം കേരളത്തില്‍ വളരെ കൂടുതലാണ്. അതൊരു വെല്ലുവിളിയാണ്. ഇത്തരം ചില അഭിപ്രായങ്ങള്‍ കേട്ട് നിലവിലുള്ള നിയന്ത്രണവും പരിശോധനാ രീതികളും മാറ്റാനാവില്ല. ഏതെങ്കിലും സ്ഥലം ഡി കാറ്റഗറിയായി വന്നെങ്കില്‍ അതിനര്‍ത്ഥം അവിടെ രൂക്ഷമായ രീതിയില്‍ കൊവിഡ് വ്യാപനമുണ്ടെന്നും അവിടെ നിയന്ത്രണം അനിവാര്യമാണെന്നുമാണ്. ഡി കാറ്റഗറിയില്‍ ഉള്ള പല സ്ഥലങ്ങളും നിയന്ത്രണങ്ങള്‍ നടപ്പാക്കിയപ്പോള്‍ സിയിലേക്ക് പോയി. എന്നാല്‍ സി, ബി കാറ്റഗറികളിലെ പല പ്രദേശങ്ങളും ഇളവുകള്‍ അലസതയോടെ ഉപയോഗിച്ചപ്പോള്‍ അവിടെ രോഗവ്യാപനം കൂടിയതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button