ന്യൂഡല്‍ഹി: കടം നൽകിയ പണം തിരികെ ചോദിച്ച അയൽവാസിയെ കൊന്നു അഴുക്കു ചാലിൽ വലിച്ചെറിഞ്ഞു. 72കാരിയായ കവിതയെയാണ് ദമ്പതികൾ കൊലപ്പെടുത്തിയത്. ഇവന്‍റ് മാനേജ്‌മെന്‍റ് ജോലിക്കാരനായ അനില്‍ ആര്യയും ഭാര്യയും സംഭവത്തിൽ പോലീസ് പിടിയിൽ.
കവിതയെ കൊലപ്പെടുത്തിയ ശേഷം കഷണങ്ങളാക്കിയ മൃതദേഹമടങ്ങിയ ബാഗുമായി പുറത്തേക്ക് വരുന്നതിന്‍റെയും കാറില്‍ വെക്കുന്നതിന്‍റെയുമൊക്കെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ഡല്‍ഹിയിലെ നജഫ്ഗഡില്‍ ജൂണില്‍ നടന്ന സംഭവത്തില്‍ കഴിഞ്ഞ ദിവസമാണ് അനില്‍ ആര്യയും ഭാര്യയും അറസ്റ്റിലായത്.
read also: ആറായിരം അടി ഉയരമുള്ള മലയുടെ മുകളില്‍ ഊഞ്ഞാലാട്ടം: യുവതികള്‍ താഴേക്ക് വീണു
കവിതയില്‍ നിന്ന് അനില്‍ 1.5 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ജൂണ്‍ 30ന് കവിത പണം തിരികെ ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതരായ അനിലും ഭാര്യയും ചേര്‍ന്ന് അന്ന് രാത്രി വീട്ടില്‍ തനിച്ചായിരുന്ന കവിതയെ കഴുത്തു ഞെരിച്ച് കൊല്ലുകയായിരുന്നു. ഇതിനുശേഷം മൃതദേഹം മൂന്ന് കഷണങ്ങളായി മുറിച്ച് മൂന്ന് ബാഗുകളിലാക്കി നജഫ്ഗഡിലെ അഴുക്കുചാലില്‍ എറിഞ്ഞതായി ദ്വാരക ഡി.സി.പി സന്തോഷ് കുമാര്‍ മീണ പറയുന്നു.
കൊലപാതകം നടത്തിയ ശേഷം കവിതയുടെ വീട്ടിലെ രക്തപ്പാടുകള്‍ കഴുകി വൃത്തിയാക്കി. ജൂലൈ ഒന്നിന് രാവിലെ 6.45ന് ഇവര്‍ ബാഗുകളുമായി പുറത്തുവരുന്നതും കാറിനരികിലെത്തുന്നതുമൊക്കെയാണ് സമീപത്തെ സിസിടിവി കാമറയില്‍ പതിഞ്ഞിരിക്കുന്നത്. മൃതദേഹം അഴുക്കുചാലില്‍ എറിയുന്നതിനുമുമ്ബ് കവിത അണിഞ്ഞിരുന്ന ആഭരണങ്ങളും ഇവര്‍ കൈക്കലാക്കിയെന്നും ഒരു ഫിനാന്‍സ് കമ്ബനിയില്‍ പണയം വച്ച് 70,000 രൂപയെടുത്തെന്നും പൊലീസ് പറയുന്നു. തുടര്‍ന്ന് ഇരുവരും യു.പിയിലേക്ക് കടന്നു. കവിതയെ കാണാതായതായും വീട് പൂട്ടിയിരിക്കുകയാണെന്നും പറഞ്ഞ് ജൂലൈ മൂന്നിന് മരുമകള്‍ പരാതി നൽകിയതാണ് കൊലപാതകത്തിന്റെ ചുരുൾ അഴിച്ചത്.
താന്‍ ആരെയും കൊന്നിട്ടില്ലെന്നും കവിതയെ കൊലപ്പെടുത്തിയതിനു ശേഷം ഭര്‍ത്താവ് തന്നെയും മകളെയും കൊല്ലാന്‍ ശ്രമിച്ചുവെന്നുമാണ് അനില്‍ ആര്യയുടെ ഭാര്യ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. അനില്‍ തന്നെ പലതവണ ആക്രമിച്ചുവെന്നും അവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
Post Your Comments