ഒരു സ്വാഭാവിക വികാരമാണ് ദേഷ്യം. എല്ലാരും പറയുന്ന കാരണം ഇങ്ങനെയാണ് ദേഷ്യം കണ്‍ട്രോള്‍ ചെയ്യാന്‍ പറ്റുന്നില്ല, ഈ ശീലം നിര്‍ത്തണമെന്നുണ്ട്, പക്ഷെ പറ്റുന്നില്ല’. എന്നാല്‍ ദേഷ്യം വ്യക്തി ബന്ധങ്ങളെ തകര്‍ക്കാനും വ്യക്തിത്വത്തെ വികലമാക്കാനും വീര്യമേറിയ ഒരു വിഷമാണിതെന്ന് തുടക്കത്തിലേ തിരിച്ചറിയുക. ദ്വേഷ്യം വരുമ്പോള്‍ സ്വബോധം നഷ്ടപ്പെട്ട് കാണിച്ചു കൂട്ടിയ പരാക്രമങ്ങളെ കുറിച്ച് പിന്നീട് കണക്കെടുപ്പ് നടത്തിയിട്ട് കാര്യമില്ലെന്ന് ആദ്യം മനസ്സിലാക്കുക. എന്നാല്‍ ഇതിന് പകരം സാഹചര്യം മനസ്സിലാക്കി ശാന്തതയോടെ സംസാരിക്കുന്ന രീതി ശീലിച്ചു നോക്കൂ, നിങ്ങളുടെ ഓരോ ദിവസവും സുന്ദരമാവുന്നത് കാണാം. പലപ്പോഴും ദേഷ്യത്തിന്റെ അന്തിമ ഫലം കുറ്റബോധമാണ്.
ദേഷ്യവും എടുത്തുചാട്ടവും ബുദ്ധിമുട്ടിക്കുന്നവര്‍ ആദ്യം മനസ്സിലാക്കേണ്ടത് ഇത് എവിടെ നിന്നും വരുന്നുവെന്നാണ്. ആരുടെ സ്വഭാവമാണ്, പ്രതികരണമാണ് നിങ്ങളെ ഇത്തരത്തില്‍ പൊട്ടിത്തെറിക്കാന്‍ കാരണമാവുന്നതെന്ന് പരിശോധിക്കുക. എന്നാല്‍ ഞാനിത്തിരി ദേഷ്യക്കാരനാണ്, നിങ്ങള്‍ അത് അംഗീകരിച്ചേ പറ്റൂ എന്ന അഹങ്കാരം അലങ്കാരമായി കൊണ്ടു നടക്കരുത്. സ്വയം നശിപ്പിക്കുന്ന ഈ സ്വഭാവം ഇല്ലാതാക്കാന്‍ ശ്രമിച്ചേ പറ്റൂ.
ദേഷ്യത്തേയല്ല, ദേഷ്യം ഉണ്ടാക്കുന്ന കാരണങ്ങളെ കണ്ടെത്തി പരിഹരിക്കുകയാണ് വേണ്ടത്. പ്രശ്നങ്ങളോട് എടുത്തുചാടി റിയാക്ട് ചെയ്യുന്നതിനു പകരം സമാധാനപരമായി റെസ്പോണ്ട് ചെയ്തുനോക്കൂ. ഒന്നും ചിന്തിക്കാതെ എടുത്തുചാടി മുഖത്തടിച്ച പോലെ പറയുന്നതാണ് റിയാക്ഷന്‍. മറുഭാഗത്തുള്ളവരും അതിനനുസരിച്ച് പെരുമാറിയാല്‍ രംഗം സീന്‍ ആവും. എന്നാല്‍ ഇതിന് പകരം സാഹചര്യം മനസ്സിലാക്കി ശാന്തയോടെ പെരുമാറി നോക്കൂ. പ്രശ്നത്തിന്റെ സ്വാഭാവം തന്നെ മാറിമറിയുന്നത് കാണാം.
നിങ്ങളുടെ ആന്തരിക സംഘര്‍ഷങ്ങളെയും പ്രശ്‌നങ്ങളെയും മറയ്ക്കാനുള്ള ഒരു മറയായി ചിലപ്പോള്‍ ദേഷ്യത്തെ ഉപയോഗപ്പെടുത്താറുണ്ട്.ചുരുക്കി പറഞ്ഞാല്‍ ദേഷ്യം അല്ല പ്രശ്‌നം മറിച്ച് അതിനോടുള്ള പ്രതികരണമാണ്. നാം അതിനെ സ്വയം നിയന്ത്രിച്ച് സമചിത്തതയോടെ പ്രശ്‌നങ്ങളെ നേരിടുകയാണ് യഥാര്‍ത്ഥത്തില്‍ വേണ്ടത്.
ഊര്‍ജ്ജം ഏതൊരു നേതാവിനും ആവശ്യമുള്ളത് തന്നെയാണ്. ദേഷ്യം നിങ്ങളുടെ ശരീരത്തില്‍ സ്റ്റോര്‍ ചെയ്ത് വെച്ചിരിക്കുന്ന എനെര്‍ജിയെ ദേഷ്യം വരുത്താനുള്ള ഹോര്‍മോണായും കെമിക്കലുകളായും ഉത്പാദിപ്പിക്കപ്പെടുന്നതിനായി ചിലവഴിക്കുകയും ചെയ്യുന്നതിനാല്‍ നിങ്ങളുടെ ഊര്‍ജ്ജവും പ്രസരിപ്പും നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്.
ദേഷ്യം വന്നാല്‍ നൂറുമുതല്‍ ഒന്നു വരെ പിറകോട്ട് എണ്ണുക. കുറച്ചു കഴിയുമ്പോള്‍ ദേഷ്യം കുറയും. ചൂടന്‍ മനസ്സിനെ തണുപ്പിക്കാന്‍ രണ്ടോ മൂന്നോ ഗ്ലാസ് വെള്ളം കൂടിക്കാം. കൈ കാലുകള്‍ കഴുകാം. അങ്ങനെ മനസ്സിനെ കൂള്‍ ആക്കാം. മനസ്സില്‍ പറയാം റിലാക്സ്, മനസ്സിനോട് ശാന്തമാവൂ, അടങ്ങൂ എന്നൊക്കെ പറഞ്ഞ് സ്വയം റിലാക്സ് ആവാം. ദേഷ്യം ഉണ്ടാക്കുന്ന കാര്യങ്ങള്‍ മനപൂര്‍വ്വം മറന്നു കളയുകയോ മറ്റെന്തെങ്കിലും ചിന്തിച്ച് ശ്രദ്ധ തിരിക്കുകയോ ചെയ്യാം.
Post Your Comments