Latest NewsIndia

വീട്ടുകാരെ എതിർത്ത് കാമുകനൊപ്പം ഒളിച്ചോടി വിവാഹം കഴിച്ച് മതം മാറി: ഒടുവിൽ പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത് യുവതി

ദരിദ്ര കുടുംബത്തിൽപ്പെട്ട ഖുറേഷി, കിർതി ഗുനയിലെ സമ്പന്ന കുടുംബത്തിൽ നിന്നുള്ളതാണെന്ന് മനസ്സിലാക്കിയാണ് അവളെ വിവാഹം കഴിച്ചത് എന്നാണ് ബന്ധുക്കളുടെ ആരോപണം..

ലക്നൗ : വീട്ടുകാരെ ഉപേക്ഷിച്ചു പ്രണയിച്ച പുരുഷനെ വിവാഹം കഴിക്കാൻ മതം മാറിയ ജൈനമതക്കാരിയായ യുവതി ഒടുവിൽ ആത്മഹത്യ ചെയ്തു . കിർതി ജെയിൻ എന്ന യുവതിയാണ് വിഷം കഴിച്ച് ജീവനൊടുക്കിയത് .3 വർഷം മുൻപാണ് കിർതി ജെയിൻ എന്ന 18 കാരി വീട്ടുകാരുടെ എതിർപ്പ് വക വയ്ക്കാതെ വസീം ഖുറേഷി എന്ന യുവാവിനൊപ്പം ഒളിച്ചോടിപ്പോയത് . ദരിദ്ര കുടുംബത്തിൽപ്പെട്ട ഖുറേഷി, കിർതി ഗുനയിലെ സമ്പന്ന കുടുംബത്തിൽ നിന്നുള്ളതാണെന്ന് മനസ്സിലാക്കിയാണ് അവളെ വിവാഹം കഴിച്ചത് എന്നാണ് ബന്ധുക്കളുടെ ആരോപണം. .

ഇയാൾക്ക് പെൺകുട്ടിയുടെ സാമ്പത്തിലായിരുന്നു നോട്ടം. കിർതിയെ വസീം ഒളിവിൽ പാർപ്പിച്ചെങ്കിലും കുടുംബക്കാർ കണ്ടെത്തുകയും ലൗജിഹാദിനെ കുറിച്ച് പറയുകയും ചെയ്തു . എന്നാൽ വസീമുമായുള്ള ബന്ധത്തിൽ നിന്ന് പിന്മാറാൻ കിർതി തയ്യാറായില്ല.തന്നേക്കാൾ നന്നായി മറ്റാർക്കും വസീമിനെ അറിയില്ലെന്നായിരുന്നു കിർതി വീട്ടുകാരോട് പറഞ്ഞത് . ജൈന ആചാരങ്ങൾക്കനുസൃതമായി, മാംസാഹാരം ഉപേക്ഷിക്കാമെന്ന് വസീം പറഞ്ഞുവെന്നും കിർതി അവകാശപ്പെട്ടിരുന്നു . തന്റെ പേരോ ജീവിതശൈലിയോ മാറ്റേണ്ടതില്ലെന്ന് വസീം തന്നോട് വാഗ്ദാനം ചെയ്തതായും പെൺകുട്ടി അവകാശപ്പെട്ടു.

എന്നാൽ കാര്യങ്ങളെല്ലാം തകിടം മറിഞ്ഞത് വേഗത്തിലാണ്. എന്നാൽ വസീം അധികം വൈകാതെ തന്നെ കിർതിയെ മതം മാറ്റുകയും സൈനബ എന്ന് പേര് മാറ്റുകയും ചെയ്തു. ഏറെ ദരിദ്രത്തിലായിരുന്ന വസീമിന്റെ കുടുംബത്തിന് കിർതിയുടെ പ്രസവ ചിലവുകൾ പോലും താങ്ങാനായില്ല . അതിനായി 2 ലക്ഷം രൂപ പെൺകുട്ടിയുടെ കുടുംബമാണ് നൽകിയത്. ഇതോടെ പിന്നീട് എപ്പോഴും കിർതിയെ കൊണ്ട് വസീം കുടുംബത്തോട് പണം ആവശ്യപ്പെടുമായിരുന്നു . ഇതിലേറെയും ആഡംബര ജീവിതത്തിനായിരുന്നു .

ഇതിനിടയിൽ മകളോട് പലതവണ മടങ്ങി വരാൻ കിർതിയുടെ കുടുംബവും ആവശ്യപ്പെട്ടു. എന്നാൽ യുവതി അതിനു തയ്യാറായില്ല. മാത്രമല്ല കിർതി കുടുംബത്തിൽ നിന്ന് അകലുകയും ചെയ്തിരുന്നു. പെൺകുട്ടി വീട്ടിൽ വരാതെയായതോടെ ഇവർക്ക് കാര്യങ്ങൾ അറിയാനും കഴിഞ്ഞില്ല.  കഴിഞ്ഞ ആഴ്ച്ചയാണ് കിർതിയുടെ സഹോദൻ കുൽദീപിന് ആശുപത്രിയിൽ വന്ന് സഹോദരിയുടെ മൃതദേഹം തിരിച്ചറിയാൻ ആവശ്യപ്പെട്ട് പോലീസിൽ നിന്ന് സന്ദേശം ലഭിച്ചത് .

അലുമിനിയം ഫോസ്ഫൈഡ് കഴിച്ച് കീർത്തി ആത്മഹത്യ ചെയ്തുവെന്നാണ് കുടുംബത്തെ അറിയിച്ചത് . ബന്ധുക്കൾ പോയി മൃതദേഹം ഏറ്റുവാങ്ങുകയായിരുന്നു. എന്നാൽ ഇതിനിടെ കിർതി മുസ്ലീമാണെന്നും മൃതദേഹം വിട്ടു നൽകണമെന്നും വസീം ആവശ്യപ്പെട്ടെങ്കിലും പോലീസ് അതിന് വഴങ്ങിയില്ല . ജൈനമതാചാര പ്രകാരമാണ് കിർതിയുടെ മൃതദേഹം സംസ്ക്കരിച്ചത്. ഐപിസി 304 ബി . 498 എ എന്നീ വകുപ്പിൽ വസീമിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

 

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button