കാബൂള്‍: അഫ്ഗാനിസ്താനില്‍ അധികാരം പിടിച്ചെടുത്താന്‍ താലിബാന്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ അതിശക്തമായി പ്രതികരിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. അക്രമവും സേനയെയും ഉപയോഗിച്ച് അധികാരം പിടിച്ചെടുക്കാനുള്ള ശ്രമങ്ങളും എതിര്‍ത്ത ഇന്ത്യ സ്വതന്ത്ര ജനാധിപത്യ രാജ്യമായി നിലനില്‍ക്കാന്‍ ആഗ്രഹിക്കുന്ന അഫ്ഗാനിസ്താനില്‍ അധികാരം സ്ഥാപിക്കാന്‍ താലിബാന്‍ നടത്തുന്ന കലാപങ്ങളെ ലോകം അംഗീകരിക്കില്ലെന്നും വ്യക്തമാക്കി. അതേ സമയം ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയാണ് വേണ്ടത്. ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ യോഗത്തിലാണ് അഫ്ഗാന്‍ പ്രതിസന്ധിയില്‍ ഇന്ത്യ നിലപാട് വിശദീകരിച്ചത്.
Read Also : സൈനിക വിവരങ്ങള്‍ പാകിസ്താന് ചോര്‍ത്തി നല്‍കി: ഹബീബ് ഖാന്‍ എന്നയാള്‍ പിടിയില്‍
താജിക്കിസ്ഥാന്‍ തലസ്ഥാനമായ ദുഷെന്‍ബയിലായിരുന്നു യോഗം നടന്നത്. അഫ്ഗാന്റെ ഭൂപ്രദേശങ്ങളും അതിര്‍ത്തികളും പിടിച്ചെടുക്കുന്നതിനായി താലിബാന്‍ ആക്രമണ പരമ്പര നടത്തുന്നതിനിടെയാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയിട്ടുള്ളത്. അഫ്ഗാനിസ്താന്റെ 85 ശതമാനം പ്രദേശങ്ങളിലും ആധിപത്യം സ്ഥാപിച്ചതായാണ് താലിബാന്‍ അവകാശപ്പെടുന്നത്.
Post Your Comments