തിരുവനന്തപുരം : കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് തേടി സമരത്തിന് ഇറങ്ങേണ്ടി വരുമെന്ന വ്യാപാരികളുടെ നിലപാടിനോട് മുഖ്യമന്ത്രി നടത്തിയ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി മുസ്ലിം ലീഗ് നേതാവ് എം.കെ മുനീര്‍. മുഖ്യമന്ത്രി ഇരിക്കുന്ന കസേരയുടെ മഹത്വം ഇടയ്ക്കിടെ മറന്നുപോകുകയാണെന്ന് എം കെ മുനീര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഭാഷ സിനിമകളിലെ ചില കഥാപാത്രങ്ങളെ ഓര്‍മിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കുറിപ്പിന്റെ പൂർണരൂപം :
ഇരിക്കുന്ന കസേരയുടെ മഹത്വം ഇടയ്ക്കിടെ മറന്നുപോകുന്ന മുഖ്യമന്ത്രിയുടെ ഇന്നത്തെ ഭാഷ സിനിമകളിലെ ചില കഥാപാത്രങ്ങളെ ഓർമിപ്പിക്കുന്നു. ജീവിക്കാൻ മാർഗ്ഗം ഇല്ലാത്ത വ്യാപാരികളെ മാത്രമല്ല അവരെ ആശ്രയിച്ചു ജീവിക്കുന്ന പതിനായിരങ്ങളോടാണ് “മറ്റൊരു രീതിയിൽ കളിച്ചാൽ നേരിടും” എന്ന ആക്രോശം. എത്ര കാലം ഇനിയും ഈ പാവങ്ങൾ കിറ്റിന്റെ മുന്നിൽ ആത്മാഭിമാനം പണയം വയ്ക്കണം. കിറ്റിനെ മാത്രം ആശ്രയിച്ച് എത്രകാലം ജീവിക്കാൻ കഴിയും.
Read Also : എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു: 99.47 ശതമാനം വിജയം, റെക്കോർഡ് വിജയമെന്ന് മന്ത്രി വി ശിവൻകുട്ടി
പ്രളയകാലത്ത് അടക്കം മലയാളികൾ എല്ലാ ത്യാഗങ്ങളും സഹിച്ച് ഒരേ മനസ്സോടെ നിന്നപ്പോൾ അവിടെയും കയ്യയച്ച് വാരിത്തന്നവരാണ് നമ്മുടെ വ്യാപാരികൾ. അവരോട് വിരട്ടൽ വേണ്ട. ഇത് കേരളമാണ് മനസ്സിലാക്കിയാൽ നന്ന്
Post Your Comments