കണ്ണൂര്‍: ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ലോകം മുഴുവനും കൈയ്യടി നേടിയ ആരോഗ്യവകുപ്പിന്റെ മികച്ച പ്രവര്‍ത്തനങ്ങളില്‍ മുഖ്യസ്ഥാനം വഹിച്ചിരുന്ന ഡോക്ടര്‍ക്ക് അപ്രധാന തസ്തികയിലേയ്ക്ക് സ്ഥലംമാറ്റം. മുന്‍ ആരോഗ്യ മന്ത്രിയായിരുന്ന കെ.കെ.ശൈലജയുടെ കാലത്ത് സാമൂഹിക സുരക്ഷാ മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്ന ഡോ. മുഹമ്മദ് അഷീലിനെയാണ് ഇപ്പോള്‍ അപ്രധാന തസ്തികയിലേക്ക് മാറ്റി നിയമിച്ചിരിക്കുന്നത്. പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗം മെഡിക്കല്‍ ഓഫീസറായാണ് അദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്.
Read Also : നാഡീസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമായേക്കാം: അമേരിക്കൻ വാക്‌സിനെതിരെ മുന്നറിയിപ്പുമായി എഫ്.ഡി.എ
മാതൃവകുപ്പിലേക്ക് മടങ്ങാനുളള അഷീലിന്റെ അപേക്ഷ അംഗീകരിച്ച വകുപ്പ് അദ്ദേഹത്തെ ആരോഗ്യ വകുപ്പില്‍ അസിസ്റ്റന്റ് സര്‍ജന്‍ തസ്തികയില്‍ ജോലിയില്‍ പ്രവേശിക്കാന്‍ അനുവദിച്ചു. ഇതിന് പിന്നാലെയാണ് പയ്യന്നൂര്‍ ആശുപത്രിയിലേക്ക് അദ്ദേഹത്തെ നിയമിച്ചത്. അതേസമയം സിപിഎമ്മിലെ ഒരു വിഭാഗത്തിന്റെ നീക്കങ്ങളാണ് ഇതിന് പിന്നിലെന്ന് ആക്ഷേപമുണ്ട്.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കൊവിഡ് പ്രതിരോധത്തിന് മുന്‍ നിരയില്‍ നിന്ന് നയിച്ച ആളുകളിലൊരാളാണ് ഡോ. മുഹമ്മദ് അഷീല്‍. കെ.കെ ശൈലജയുടെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പിന് സല്‍പേര് ലഭിച്ചതിന് പിന്നിലെ മുഖ്യപങ്കുവഹിച്ചവരില്‍ ഒരാള്‍. ആരോഗ്യ വരുപ്പിന് വേണ്ടി പലപ്പോഴും ശക്തമായി വാദിക്കുന്നതിന് മുന്നിലുണ്ടായിരുന്ന അഷീലിനെയും അന്ന് ആരോഗ്യമന്ത്രിയുമായി നല്ല ബന്ധമുണ്ടായിരുന്ന ജെന്‍ഡര്‍ പാര്‍ക്ക് സിഇഒ മുഹമ്മദ് സുനീഷിനെയും ഇപ്പോള്‍ തല്‍സ്ഥാനത്ത് നിന്നും മാറ്റി. അംഗന്‍വാടി ക്ഷേമനിധി ബോര്‍ഡിലേക്കാണ് മുഹമ്മദ് സുനീഷിനെ മാറ്റിയിരിക്കുന്നത്.
Post Your Comments