കൊച്ചി: ചരിത്രത്തിലെ ഏറ്റവും വലിയ പ്രക്ഷോഭം നേരിട്ട് ക്യൂബയിലെ കമ്യൂണിസ്റ്റ് ഭരണകൂടം. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭവുമായി ജനം തെരുവിലിറങ്ങിയതോടെ വിഷയം കേരളത്തിലും ചർച്ചയായി. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയും കോവിഡ് മഹാമാരിയും നേരിടുന്ന ഘട്ടത്തിലാണ് അതിശക്തമായ പ്രതിഷേധം അരങ്ങേറുന്നത്. ഈ സാഹചര്യത്തത്തിൽ ക്യൂബയ്ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയ സിപിഎമ്മിനോട് കേരളത്തിലെ ജനങ്ങൾക്ക് ചിലതെല്ലാം ചോദിക്കാനുണ്ട്. ലോകത്തെ കോവിഡിൽ നിന്ന് മോചിപ്പിക്കാൻ ക്യൂബ, ക്യൂബയിൽ നിന്ന് കേരളത്തിലേക്ക് വാക്‌സിൻ ഇറക്കുമതി, ക്യൂബൻ മോഡൽ ആരോഗ്യ പരിപാലനം എന്നിങ്ങനെ നിരന്തരം തള്ളുകൾ നടത്തി കേരളത്തിലെ ജനങ്ങളെ പൊട്ടന്മാർ ആക്കിയത് എന്തിനാണെന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.
വിഷയത്തിൽ പ്രതികരണവുമായി രാഷ്ട്രീയ നിരീക്ഷകൻ ജിതിൻ കെ ജേക്കബ് രംഗത്ത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി എന്നാണ് അവരുടെ ഔദ്യോഗിക പാർട്ടി നാമം, അല്ലാതെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈന എന്നല്ല എന്നാണു അദ്ദേഹം പരിഹസിക്കുന്നത്. ഇവിടെ കിടന്ന് കവലപ്രസംഗം നടത്താം എന്നല്ലാതെ ഈ പ്രാകൃത പ്രത്യയശാസ്ത്രം കൊണ്ട് കോടിക്കണക്കിനു മനുഷ്യർക്ക് ജീവൻ നഷ്ടമായത് അല്ലാതെ മനുഷ്യരാശിക്ക് ഒരു നന്മയും നൽകാൻ കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം എന്ന് വ്യക്തമാക്കുന്ന ജിതിൻ പരിഷ്കൃത സമൂഹത്തിലെ വൈറസുകളാണ് കമ്മ്യൂണിസ്റ്റുകാർ എന്നും ചൂണ്ടികാട്ടുന്നു.
ജിതിൻ കെ ജേക്കബിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:
പാത്തുമ്മയുടെ ആട്, ദേവകി ചേച്ചിയുടെ കമ്മൽ, 3 വയസുള്ള നിരാമയി മോളുടെ 3 വർഷത്തെ സമ്പാദ്യം, സൈക്കിൾ വങ്ങിക്കാൻ പണം സൂക്ഷിച്ചു വെച്ച ഇർഫാൻ… എല്ലാവരും റെഡി അല്ലേ.. പുതിയ സാധനം ഇറങ്ങിട്ടുണ്ട്. പക്ഷെ പിരിവ് ഇവിടുത്തേയ്ക്കല്ല അങ്ങ് ക്യൂബയിലേക്കാണ് കേട്ടോ. ലോകത്തെ കോവിഡിൽ നിന്ന് മോചിപ്പിക്കാൻ ക്യൂബ, ക്യൂബയിൽ നിന്ന് കേരളത്തിലേക്ക് വാക്‌സിൻ ഇറക്കുമതി, ക്യൂബൻ മോഡൽ ആരോഗ്യ പരിപാലനം.. എന്തൊക്കെ തള്ളായിരുന്നു. ഇപ്പോൾ ദേ ക്യൂബയിലെ ജനം ഞങ്ങൾക്ക് കമ്മ്യൂണിസം മടുത്തു, ഭക്ഷണമില്ല, വാക്‌സിൻ ഇല്ല എന്നൊക്ക പറഞ്ഞ് തെരുവിൽ ഇറങ്ങിയിരിക്കുന്നു. ക്യൂബൻ ജനതയ്ക്ക് സ്വാതന്ത്ര്യം വേണം എന്നാണ് അവർ പറയുന്നത്. ഭരണം ഉള്ളിടത്ത് ഏകധിപത്യവും, അടിച്ചമർത്തലും, മനുഷ്യാവകാശ ലംഘനവും നടത്തിയിട്ട് ഭരണം ഇല്ലാത്തിടത്ത് മാനവികതയും, സഹിഷ്ണുതയും, അഭിപ്രായ സ്വാതന്ത്ര്യവും പ്രസംഗിക്കുന്ന വെറും ഊളകൾ ആണ് കമ്മ്യൂണിസ്റ്റുകാർ എന്ന് ലോകത്തിന് ഒരിക്കൽ കൂടി ബോധ്യമായി. തൊഴിലാളി വർഗ ഏകധിപത്യമാണ് തങ്ങളുടെ ലക്ഷ്യം എന്ന് പാർട്ടി ഭരണഘടനയിൽ എഴുതിവെച്ചിട്ട് ഇന്ത്യയിലെ ബഹുകക്ഷി ജനാധിപത്യത്തിൽ പങ്കെടുക്കുന്ന തനി കോമാളികൾ.
സ്വന്തം ജനതയ്ക്ക് ഭക്ഷണവും, മരുന്നും കൊടുക്കാൻ പറ്റാത്ത ആളുകളാണ് ലോകത്തിന്റെ പട്ടിണി മാറ്റാൻ നടക്കുന്നത്. കഴിഞ്ഞ ആഴ്ച്ച ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണത്തിന് ആശംസകൾ അർപ്പിച്ച് എന്തായിരുന്നു ഇവിടുത്തെ അന്തംകമ്മി നേതാക്കളുടെ ബഹളം. ഈ വിഡ്ഢികൾ ഇവിടെയിരുന്നു മാനവികത, സർവദേശീയത എന്നൊക്കെ തള്ളുമ്പോൾ ചൈനയ്ക്ക് അവരുടെ രാജ്യമാണ് പ്രധാനം. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി എന്നാണ് അവരുടെ ഔദ്യോഗിക പാർട്ടി നാമം. അല്ലാതെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈന എന്നല്ല. ആശയപരമായി ഒരേ പോലെ ആയിരുന്നിട്ടും ചൈനയും, പഴയ USSR ഉം തമ്മിൽ എപ്പോഴും കൊമ്പ് കോർത്തിരുന്നു എന്നത് ചരിത്രം. അതൊന്നും ഈ മത്തങ്ങാ തലയന്മാർക്ക് മനസിലാകില്ലല്ലോ. അവർ ദേശീയത അല്ലല്ലോ സാർവദേശീയത അല്ലേ തള്ളി മറിക്കുന്നത്. നാഴികയ്ക്ക് നൽപ്പത് വട്ടം പറയും ഇത് കേരളമാണ് കേരളമാണ് എന്ന്. ആരെങ്കിലും വിമർശിച്ചാൽ ഉടൻ തുടങ്ങും കേരളത്തെ അപമാനിക്കുന്നേ എന്ന് പറഞ്ഞ് കരച്ചിൽ. കേരളം ഒരു രാജ്യം അല്ലാത്തത്കൊണ്ട് ഈ മോങ്ങലിനെ പ്രാദേശിക വാദം എന്ന് വിളിക്കാം, രാജ്യം ആയിരുന്നു എങ്കിൽ എന്ത് വിളിക്കുമായിരുന്നു.
ഇവിടെ കിടന്ന് കവലപ്രസംഗം നടത്താം എന്നല്ലാതെ ഈ പ്രാകൃത പ്രത്യയശാസ്ത്രം കൊണ്ട് കോടിക്കണക്കിനു മനുഷ്യർക്ക് ജീവൻ നഷ്ടമായത് അല്ലാതെ മനുഷ്യരാശിക്ക് ഒരു നന്മയും നൽകാൻ കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. പരിഷ്കൃത സമൂഹത്തിലെ വൈറസുകളാണ് കമ്മ്യൂണിസ്റ്റുകാർ. എന്തായാലും #ഷേവ്ക്യൂബ യുമായി രോദനം തുടങ്ങിക്കൊള്ളൂ. കോവിഡ് ആണ് എന്നൊന്നും കാര്യമാക്കണ്ട, എല്ലാവരുടെയും ഒരു മാസത്തെ ശമ്പളം കമ്മ്യൂണിസ്റ്റ് ഏകാധിപത്യ ദുർഭരണം കാരണം പട്ടിണി കിടക്കുന്ന, അയ്യോ തെറ്റിപ്പോയി, അമേരിക്കയുടെയും കോർപ്പറേറ്റ് ബൂർഷ്വാ കുത്തകകളുടെയും വളഞ്ഞിട്ട് ആക്രമണം കാരണം കഷ്ടത അനുഭവിക്കുന്ന ക്യൂബയ്ക്ക് സംഭാവന കൊടുക്കണം എന്നാണ് എന്റെ പക്ഷം..സ്വർണക്കടത്തിൽ നിന്ന് കിട്ടുന്ന ഒരു വിഹിതവും #ഷേവ്ക്യൂബ ക്കായി മാറ്റിവെക്കാവുന്നതാണ് കേട്ടോ.
Post Your Comments