Latest NewsKeralaNews

കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ചൊവ്വാഴ്ച്ച രജിസ്റ്റർ ചെയ്ത കേസുകളുടെ വിശദ വിവരങ്ങൾ അറിയാം

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ചൊവ്വാഴ്ച്ച സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 4511 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 1298 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 2679 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. 10809 പേർ സംസ്ഥാനത്ത് മാസ്‌ക് ധരിച്ചില്ലെന്നും കേരളാ പോലീസ് അറിയിച്ചു. ക്വാറന്റെയ്ൻ ലംഘിച്ചതിന് 72 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read Also: റെ​യി​ല്‍​വേ ട്രാ​ക്കി​ല്‍ മാതാവിന്റെ ആത്മഹത്യാശ്രമം: പെൺകുട്ടികൾക്ക് അശ്ലീല സന്ദേശമയച്ചവരെ പോലീസ് പിടികൂടി

തിരുവനന്തപുരം സിറ്റിയിൽ 498 കേസുകൾ രജിസ്റ്റർ ചെയ്തു. 50 പേരാണ് അറസ്റ്റിലായത്. 101 വാഹനങ്ങൾ പിടിച്ചെടുത്തു. തിരുവനന്തപുരം റൂറലിൽ 429 കേസുകൾ രജിസ്റ്റർ ചെയ്യുകയും 209 പേർ അറസ്റ്റിലാകുകയും 408 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. കൊല്ലം റൂറലിൽ 687 കേസുകളും കൊല്ലം സിറ്റിയിൽ 1741 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read Also: ക്ഷേത്രങ്ങളുടെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ ബീഫ് വില്‍ക്കുന്നതിന് നിരോധനവുമായി കന്നുകാലി സംരക്ഷണ ബില്‍

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)

തിരുവനന്തപുരം സിറ്റി – 498, 50, 101
തിരുവനന്തപുരം റൂറൽ – 429, 209, 408
കൊല്ലം സിറ്റി – 1741, 109, 11
കൊല്ലം റൂറൽ – 687, 48, 70
പത്തനംതിട്ട – 62, 57, 125
ആലപ്പുഴ- 56, 10, 102
കോട്ടയം – 190, 188, 399
ഇടുക്കി – 72, 25, 4
എറണാകുളം സിറ്റി – 119, 31, 10
എറണാകുളം റൂറൽ – 73, 15, 99
തൃശൂർ സിറ്റി – 24, 24, 85
തൃശൂർ റൂറൽ – 39, 43, 296

Read Also: ടോക്യോ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നവര്‍ക്കും ജേതാക്കളാകുന്നവര്‍ക്കും ലക്ഷങ്ങളും കോടികളും നല്‍കും : യോഗി സര്‍ക്കാര്‍

പാലക്കാട് – 103, 102, 12
മലപ്പുറം – 126, 116, 12
കോഴിക്കോട് സിറ്റി – 44, 44, 22
കോഴിക്കോട് റൂറൽ – 60, 87, 1
വയനാട് – 54, 0, 287
കണ്ണൂർ സിറ്റി – 63, 63, 117
കണ്ണൂർ റൂറൽ – 23, 23, 241
കാസർഗോഡ് – 48, 54, 277

Read Also: ക്രൈസ്തവ ദേവാലയം തകർത്ത സംഭവം ഞെട്ടിക്കുന്നത്: സർക്കാരിന് ചെയ്യാൻ കഴിയുന്നതെന്തെന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button