വാഷിംഗ്ടണ്‍: കോവിഡ് മഹാമാരിയും സാമ്പത്തിക പ്രതിസന്ധിയും താങ്ങാനാകാതെ ക്യൂബയിലെ ജനങ്ങള്‍. ദാരിദ്ര്യവും പട്ടിണിയും രൂക്ഷമാണെന്ന് ചൂണ്ടിക്കാട്ടി ആയിരക്കണക്കിന് ആളുകളാണ് കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങുന്നത്. സംഭവം അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ചയായതിന് പിന്നാലെ പ്രതികരണവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തെത്തി.
ജനങ്ങള്‍ക്ക് സമാധാനപരമായി പ്രതിഷേധിക്കാന്‍ അവകാശമുണ്ടെന്നും പതിറ്റാണ്ടുകളായി ജനങ്ങളെ അടിച്ചമര്‍ത്തുന്ന നയത്തില്‍ മാറ്റം വരുത്താന്‍ ഭരണകൂടം തയ്യാറാകണമെന്നും ബൈഡന്‍ പറഞ്ഞു. ക്യൂബന്‍ സര്‍ക്കാര്‍ ജനങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് തള്ളിവിടുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് അഭിപ്രായ പ്രകടനം നടത്തിയതോടെ ക്യൂബന്‍ ഭരണകൂടം പ്രതിരോധത്തിലായിരിക്കുകയാണ്.
Post Your Comments