Latest NewsIndiaNews

ഒളിംപിക്‌സില്‍ സ്വര്‍ണ മെഡല്‍ നേടിയാല്‍ 6 കോടി രൂപ: വമ്പന്‍ പ്രഖ്യാപനവുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ നിന്നും ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന കായിക താരങ്ങള്‍ക്കായി വമ്പന്‍ പ്രഖ്യാപനം നടത്തി യോഗി സര്‍ക്കാര്‍. സ്വര്‍ണ മെഡല്‍ നേടുന്ന താരങ്ങള്‍ക്ക് 6 കോടി രൂപയാണ് സര്‍ക്കാര്‍ പാരിതോഷികമായി പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളി മെഡലിന് 4 കോടി രൂപയും വെങ്കല മെഡലിന് 2 കോടി രൂപയും നല്‍കും.

Also Read: എയിംസ് കേരളത്തിൽ വേണമെന്ന ആവശ്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി: അനുകൂല പ്രതികരണം ഉണ്ടായതായി മുഖ്യമന്ത്രി

ടീം ഇനങ്ങളില്‍ സ്വര്‍ണ മെഡല്‍ നേടിയാല്‍ 3 കോടി രൂപ വീതം പാരിതോഷികം നല്‍കുമെന്ന് യുപി സര്‍ക്കാര്‍ അറിയിച്ചു. വെള്ളി മെഡല്‍ നേടിയാല്‍ 2 കോടി രൂപ വീതവും വെങ്കല മെഡല്‍ നേടിയാല്‍ 1 കോടി രൂപ വീതവും പാരിതോഷികം നല്‍കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന ഉത്തര്‍പ്രദേശില്‍ നിന്നുള്ള എല്ലാ കായിക താരങ്ങള്‍ക്കും 10 ലക്ഷം രൂപ വീതം നല്‍കുമെന്നും യോഗി സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇതിന് ഒളിംപിക്‌സിലെ പ്രകടനം കണക്കിലെടുക്കില്ലെന്നും സര്‍ക്കാര്‍ വക്താവ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button